Connect with us

Hi, what are you looking for?

CRIME

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ
തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മൈസൂർ, കാഡ്ബഗരുവിൽ താമസിക്കുന്ന
ചാവക്കാട് സ്വദേശി ഷാജഹാൻ (36) നെയാണ് മീനാക്ഷിപുരത്തുനിന്ന് കോതമംഗലം
പോലീസ് പിടികൂടിയത്. കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന
സഹോദരങ്ങൾക്ക് യു.കെയിൽ തൊഴിൽ വിസ നൽകാമെന്നു പറഞ്ഞ് ആറ് ലക്ഷത്തി
പതിനാലായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റിലാകുന്നത്. സംസ്ഥാനത്തിനകത്ത്
സമാനമായ മുപ്പതിലേറെ കേസുകൾ പ്രതിയുടെ പേരിലുണ്ട്. വിശാലമായ സൗഹൃദ
വലയമാണ് പ്രതിയ്ക്കുള്ളത്. ഇതുപയോഗിച്ചാണ് ആളുകളെ കണ്ടെത്തുന്നത്.
കമ്മീഷൻ വ്യവസ്ഥയിൽ സുഹൃത്തുക്കളാണ് വിദേശത്ത് പോകാൻ താൽപ്പര്യമുള്ള
സമീപിച്ച് തൊഴിൽ വിസയുണ്ടെന്ന് പറഞ്ഞ് ഇയാൾക്ക് പരിചയപ്പെടുത്തി
കൊടുക്കുന്നത്. ഇത്തരത്തിൽ തിരുവനന്തപുരത്തുള്ള ഒരാൾ പതിമൂന്നുപേരെയും,
കോതമംഗലത്തുള്ള ഒരാൾ നാലുപേരെയും ഷാജഹാന്
പരിജപ്പെടുത്തിക്കൊടുത്തതായി കോതമംഗലം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ പണം വാങ്ങി കബളിപ്പിച്ചിരിക്കുകയാണ്.

യു.കെ സിം ഉൾപ്പടെ നാല്
സിമ്മുകളാണ് ഇയാൾക്കുള്ളത്. ഉദ്യോഗാർത്ഥികളെ നേരിട്ട് സമീപിക്കാതെ
വീഡിയോ കോൾ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടിലൂടെ സ്വീകരിക്കുകയാണ്
ചെയ്യുന്നത്. യു.കെയിൽ വലിയ ബന്ധങ്ങളുള്ള ആളാണെന്നും, നിരവധി പേരെ
വിദേശത്തേക്ക് കൊണ്ടുപോയെന്നും പറഞ്ഞാണ് ഇരകളെ വലയിൽ വീഴ്ത്തുന്നത്.
ഷാജഹാന്‍റെ രണ്ട് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ മുപ്പതു കോടി രൂപയുടെ
ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചുട്ടുണ്ട്. വേറെയും അക്കൗണ്ടുകൾ
ഉണ്ടെന്നാണ് സൂചന. മൂന്ന് വോട്ടർ ഐഡിയും, മൂന്ന് പാസ്പോർട്ടുകളും
ഇയാൾക്കുണ്ട്. കർണ്ണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ വിലാസങ്ങളാണ്
ഇതിലുള്ളത്.

മീനാക്ഷിപുരത്തെ ഉൾഗ്രാമത്തിൽ ഒളിച്ചു കഴിയുകയായിരുന്ന
ഷാജഹാനെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ
രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്.
പോലീസിനെ ആക്രമിച്ച് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ
ദൂരം പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിൽ നിന്ന് വ്യാജ പാസ്പോർട്ട്,
ഉദ്യോഗാർത്ഥികളുടെ പാസ്പ്പോർട്ട്, ചെക്ക് ബുക്കുകൾ, പ്രോമിസറി നോട്ട്
എന്നിവ കണ്ടെടുത്തു. ഇൻസ്പെക്ടർ പി.ടി.ബിജോയി, എസ്.ഐമാരായ അൽബിൻ
സണ്ണി, കെ.ആർ.ദേവസ്സി, സീനിയർ സി.പി.ഒമാരായ ടി.ആർ.ശ്രീജിത്ത്, നിയാസ്
മീരാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം
വ്യാപിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം :വ്യവസായ വളർച്ചയുടെ പേര് പറഞ്ഞ് വിഷ ഫാക്ടറികൾ കോതമംഗലം മേഖലയിൽ വ്യാപിക്കുമ്പോൾ അത് ജനങ്ങളുടെ ആരോ​ഗ്യത്തെയും പരമ്പരാഗത ജലാശയങ്ങളേയും അടിമുടി നശിപ്പിക്കുകയാണ്. ഇത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ...

NEWS

കോതമംഗലം : കോതമംഗലത്ത് ആധുനീക ക്രിമറ്റോറിയത്തിന്റെ വർക്ക്‌ ടെൻഡർ ചെയ്തതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ സഭ ചോദ്യത്തിന് മറുപടിയായി...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം :നാല് ദിവസമായി എം . എ.കോളജ് ഗ്രൗണ്ടിൽ നടന്ന കോതമംഗലം ഉപജില്ലയുടെ പതിനാലാമത് കായികമേള സമാപിച്ചു. മേളയുടെസമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. കീരമ്പാറ പഞ്ചായത്ത്...

error: Content is protected !!