കോതമംഗലം : 5 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം വാരപ്പെട്ടി – അഞ്ചൽ പ്പെട്ടി റോഡ് നാടിന് സമർപ്പിച്ചു വ്യവസായം, നിയമം, വാണിജ്യം, കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്‌ഘാടനം നിർവഹിച്ചു .ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ്, വൈസ് പ്രസിഡന്റ് പി എ യൂസഫ് ,ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജാസ് ഈറക്കൽ,വാർഡ് മെമ്പർമ്മാരായ നിർമല മോഹൻ,ശ്രീകല സി,
എം കെ അനീഷ് , അൻസി ഹാരിസ്,അരുൺ അയ്യപ്പൻ,എ ആർ അനി എന്നിവർ സംസാരിച്ചു .






















































