Connect with us

Hi, what are you looking for?

NEWS

പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിസാര്‍ മുഹമ്മദിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാര്‍ മുഹമ്മദിനെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ മുസ്ലിം ലീഗിന് അനുവദിച്ച 10-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച നിസാര്‍ യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പതിമൂന്നംഗ ഭരണസമിതിയില്‍ ഇരു മുന്നണികളും 6 വീതം സീറ്റാണ് നേടിയിരുന്നത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച സിസി ജെയ്സണ്‍ നിസാര്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള യു.ഡി.എഫിലെ 6 ആറംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്‍റായും നിസാര്‍ മുഹമ്മദ് വൈസ് പ്രസിഡന്‍റായും ചുമതലയേല്‍ക്കുകയാരുന്നു.

എന്നാല്‍ സിസി ജെയ്സണുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നിസാര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജി വയ്ക്കുകയും പ്രസിഡന്‍റിനുള്ള പിന്തുണ പിന്‍വലിക്കുകയും സിസിക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് വിപ്പ് ലംഘിച്ച് പിന്തുണക്കുകയും ചെയ്തു .ഇതോടെ സിസി ജെയ്സണ്‍ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പുറത്താവുകയും തുടര്‍ന്ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിസാര്‍ എല്‍ .ഡി .എഫിനെ പിന്തുണയ്ക്കുകയും സീമ സിബി പ്രസിഡന്‍റായും നിസാര്‍ മുഹമ്മദ് വൈസ് പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കൂറുമാറ്റ നിയമപ്രകാരം നിസാറിനെതിരെ നടപടി എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും നിസാറിനെ അയോഗ്യനാക്കി കമ്മീഷന്‍ ഉത്തരിവിടുകയും ആയിരുന്നു. എന്നാല്‍ താന്‍ സ്വതന്ത്രനായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും തനിക്ക് യു ഡി എഫ് നിരുപാധികം പിന്തുണ നല്‍കുകയായിരുന്നുവെന്നും നിസാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പകര്‍പ്പ് ലഭിച്ചാലുടന്‍ കോടതിയെ സമീപിക്കുമെന്നും നിസാര്‍ മുഹമ്മദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് കോടതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചാല്‍ പഞ്ചായത്തില്‍ വീണ്ടും ഒരു ഭരണമാറ്റത്തിനുള്ള സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!