Connect with us

Hi, what are you looking for?

NEWS

അതിജീവന യാത്രയുടെ ജില്ലാതല സമാപനം കോതമംമഗലത്ത് നടത്തി

കോതമംഗലം: 18% ഡി എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2024 ജനുവരി 24 ന് സര്‍ക്കാര്‍ ജീവനക്കാരും , അധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ നടത്തുന്ന അതിജീവന യാത്രയുടെ ജില്ലാതല സമാപനം കോതമംമഗലത്ത് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയര്‍മാന്‍ കെ പി അഷറഫ് അധ്യക്ഷനായി. ജാഥ വൈസ് ക്യാപ്റ്റന്‍ കെ അബ്ദുല്‍ മജീദ്, മാനേജര്‍ കെ സി സുബ്രഹ്മണ്യന്‍, നേതാക്കളായ പി.ജി രാധാകൃഷ്ണന്‍, എ. എം ജാഫര്‍ഖാന്‍, എംജെ തോമസ് ഹെര്‍ബിറ്റ് , ജി ഉമാശങ്കര്‍,എ പി സുനില്‍, വി പി ദിനേശ്, അരുണ്‍ കെ. നായര്‍, എ.വൈ എല്‍ദോ, വിന്‍സന്റ് ജോസഫ്, അജിമോന്‍ പൗലോസ്, ജോണ്‍ പി. പോള്‍, ടി വി ജോമോന്‍, ബേസില്‍ ജോസഫ്, എന്‍.ജെ ഷേര്‍ലി, അബിന്‍സ് കരീം, പി.എന്‍ രാജീവന്‍, സിജു ഏലിയാസ്,എം.യു ബിനു, ആന്തുലെ അലിയാര്‍ സാഹിബ്, മാത്യു തോമസ്, കെ ബി ബിബിന്‍, എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...