Connect with us

Hi, what are you looking for?

NEWS

സംസ്ഥാന കായിക മേളയിൽ  വിദ്യാർത്ഥികളുടെ വിലക്ക് നീക്കും

കോതമംഗലം: എറണാകുളത്ത് ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തത മൂലം എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച് . എസ്. എസ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിൽ, പ്രസ്തുത വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അടുത്ത സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്ന് വിലക്കി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുമെന്ന് ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി ഉറപ്പു നൽകി. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ, സ്പോർട്സ് അക്കാദമി ചെയർമാൻ ബിനോയ് മണ്ണന്ഞ്ചേരി, Fr. ജോസ് പരത്തുവയലിൽ എന്നിവർ മന്ത്രിയെ കണ്ട് കത്ത് നൽകി.മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നേരിട്ട് എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

വിദ്യാഭ്യാസ വകുപ്പിന്റെ
തീരുമാനം വിദ്യാർത്ഥികളുടെ കായിക ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും കഴിഞ്ഞ കായികമേളയിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികൾക്ക് അവരുടേതല്ലാത്ത കാരണത്താൽ വരും വർഷത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകാതിരിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ് എന്നും ബഹു.മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കുട്ടികളുടെ ഭാവി സംരക്ഷിക്കുമെന്നും, അച്ചടക്കനടപടിൾ സ്വീകരിച്ച് വിലക്ക് എത്രയും വേഗം പിൻവലിക്കും എന്നും ബഹുമാനപ്പെട്ട മന്ത്രി ഉറപ്പ് നൽകി.

You May Also Like

NEWS

  കോതമംഗലം : പ്രതിഷേധം ശക്തമായതോടെ ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടലിനെ തുടർന്ന്നേര്യമംഗലം വില്ലാംചിറയിൽ നാട്ടുകാരുടെ വഴിയടച്ച് ദേശീയപാതയിൽ നവീകരണ പ്രവൃത്തികൾ നടത്തരുതെന്ന് ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ കരാറുകാർക്ക്...

NEWS

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ത്രിദിന രാജ്യാന്തര ശാസ്ത്ര സമ്മേളനം “സ്റ്റാം 25” ന് തിരിതെളിഞ്ഞു. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ്...

NEWS

കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയ്ക്ക് സാധ്യത തെളിയുന്നു. നിലവിൽ കിഫ്‌ബി പദ്ധതിയായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന നാലുവരി പാതയുടെ പഴയ അലൈൻമെന്റ് ഐ ആർ സി മാനദണ്ഡം പ്രകാരം ഫീസിബിൾ...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ ഞായപ്പിള്ളി സെന്റ് ആന്റണിസ് ദേവാലയത്തിലെ ഈ വർഷത്തെ ദനഹാതിരുനാൾ വിശ്വാസികൾക്ക് വൻദൃശ്യ വിരുന്നൊരുക്കി. യേശുക്രിസ്തുവിന്റെ സ്നാന തിരുന്നാൾ ഓർമയിൽ ആഘോഷിച്ചു പോരുന്ന ദനഹാതിരുനാൾ, പിണ്ടിപെരുനാൾ, രാക്കുളി പെരുനാൾ...

NEWS

കോതമംഗലം : സഹായിക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെവെളിച്ചം പകരുമ്പോളാണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. സഹപാഠിയുടെ പിറന്നാൾ ദിനത്തിൽ കരുതലിന്റെ പുതുവെളിച്ചവുമായി കാരുണ്യത്തിന്റെ തണലേകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അവസാനവർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ....

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രോഗി ബന്ധു സംഗമം നടന്നു.മുനിസിപ്പൽ പാർക്കിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ...

NEWS

കോതമംഗലം:  49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൻറെ 49 മത് വാർഷിക ആഘോഷവും, 34 വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം സർവീസിൽ നിന്ന്...

NEWS

കുട്ടമ്പുഴ: തട്ടേക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ ECLAT 25 CONVOCATION പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആലിസ് സിബി അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കാന്തി വെള്ളക്കയ്യൻ ഉദ്ഘാടന കർമ്മം...

NEWS

കോതമംഗലം: റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായി പരാതി. പകരം റാമ്പ് നിര്‍മിച്ച് നല്‍കുകയോ നിര്‍മാണം വേഗത്തിലാക്കുകയോ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. നേര്യമംഗലം വില്ലാഞ്ചിറയില്‍ 25 ഓളം കുടുംബങ്ങള്‍ 75...

NEWS

കോതമംഗലം : പറവൂരിൽ നടക്കുന്ന കിസാൻ സഭ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ കൊടിമര ജാഥക്ക് കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയിൽ സ്വീകരണം നൽകി. കാർഷിക ഉൽപന്നങ്ങളായ വാഴക്കുല, പയർ, മത്തങ്ങ ,കുബളങ്ങ ,...

NEWS

കോതമംഗലം:  ഭൂതത്താൻകെട്ടിൽ 2 ദിവസമായി ജലനിരപ്പ് ഉയരുന്നതിനാൽ പെരിയാർവാലി കനാലുകളിൽ ജലവിതരണത്തിലെ പ്രതിസന്ധി ഒഴിവാകും. ഇന്നലെ പെരിയാറിൽ ജലനിരപ്പ് 33 മീറ്ററിലെത്തി. 34 മീറ്ററിലെത്തിയാൽ കനാലുകളിൽ ജലവിതരണം സുഗമമാകും.ഭൂതത്താൻകെട്ടിലേക്കു നീരൊഴുക്ക് കൂടുന്നുണ്ടെന്നും ഉടൻ...

NEWS

കോതമംഗലം : സ്വസ്ഥം ഗൃഹഭരണവുമായി കഴിഞ്ഞു കൂടിയ ഒരു സാധാരണ വീട്ടമ്മ സംസ്ഥാന, ദേശീയ തല പഞ്ചഗുസ്തി മത്സരങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിച്ച് ശ്രദ്ധേയയാവുന്നു. ഭാരം കുറയ്ക്കാനുള്ള വ്യായാമത്തിനായി കൗതുകത്തോടെ കൂട്ടുകാരികളോടൊത്ത് ആരംഭിച്ച...

error: Content is protected !!