പെരുമ്പാവൂർ: തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആസാം മുറിഗാവ് മുഹമ്മദ് മുഗൾ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. എംസി റോഡിലെ ഗ്ലോബൽ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ക്യാബിൻ സീറ്റിൽ നിന്നുമാണ് മൊബൈൽ മോഷ്ടിച്ചത്. ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശി ചന്ദ്രൻ്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇൻസ്പെക്ടർ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്. ഐ മാരായ റിൻസ് എം തോമസ്, സുബാഷ് തങ്കപ്പൻ,എ എസ് ഐ .അഷ്റഫ് എന്നിവരാണ് ഉണ്ടായിരുന്നത്.
