കോതമംഗലം : ഇളങ്ങവം ഗവൺമെൻറ് ഹൈടെക് എൽ പി സ്കൂളിൽ 63-മത് വാർഷികം ആഘോഷിച്ചു.വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി .കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങ് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്കൂളിൻ്റെ പതിനാറാമത് ഷോർട്ട് ഫിലിം സെൽഫി പ്രകാശനം ചെയ്തു. യോഗത്തിൽ ബിന്ദു ശശി, ഡയാന നോബി, കെ.എം. സെയ്ത്, ദിവ്യ സലി, ദീപാ ഷാജു, പ്രിയ സന്തോഷ്, എ.എസ്സ് ബാലകൃഷ്ണൻ, ഇന്ദിര ബി.സി, ആമിന അബു, ശോഭന കെ.പി. ഹെഡ്മിസ്‌ട്രസ്സ് ഷെർമി ജോർജ്, SMC ചെയർമാൻ സീമോൻ സി എസ് എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
