കോതമംഗലം: കേരള കോൺഗ്രസ് അറുപതാം ജന്മദിന ആഘോഷത്തിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം ടൗണിൽ പാർട്ടി പതാക ഉയർത്തി മുൻ മന്ത്രിയും പാർട്ടിരൂ പീകൃത നേതാവുമായ റ്റി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. 1964 ഒക്ടോബർ 9 ന് തിരുനക്കര മൈതാ നത്ത് യശശരീനായ മന്നത്ത് പദ്മനാഭൻ വിളക്ക് കൊളുത്തി തുടക്കം കുറിച്ച കേരള കോൺഗ്രസ് പ്രസ്ഥാനം 60 വർഷം പിന്നിട്ട് വജ്ര ജ്യുബിലി യുടെ നിറവിൽ ആണ്. പ്രാരംഭംമുതൽ ഇന്നുവരെ നിയമസഭയിൽ കേരള കോൺഗ്രസ് സാന്നിധ്യം ഉണ്ട്. അന്തരിച്ച കെ.എം. ജോർജ് സാറിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത പ്രസ്ഥാനം സംസ്ഥാന ഭരണത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് എ.റ്റി പൗലോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോമി തെക്കേക്കര, റോയി സ്കറിയ, റാണികുട്ടി ജോർജ്, ജോർജ് അമ്പാട്ട്, ബിജു വെട്ടികുഴ,ആന്റണി ഓലിയ പുറം, ജോജി സ്കറിയ, ജോസ് കവളമാക്കൽ, എ.വി . ജോണി,ജോസ് കൈതക്കൽ, ജോ ജോസ് വെട്ടികുഴ, ജോസി പോൾ, ലിസി പോൾ, റിൻസ് റോയി, ടീന മാത്യു, സി.കെ. ജോർജ്, മടിയൂർ പ്രകാശ്, രാജു പോൾ, പോൾ വർഗീസ്, ബി. കേശവദാസ്, ഡോമനിക് വാരപ്പെട്ടി, ജെയിംസ് പൊട്ടക്കൽ എന്നിവർ പ്രസംഗിച്ചു.