കോതമംഗലം : 35-ാം മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു . ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എ ഇ ഒ സജീവ് കെ ബി പതാക ഉയർത്തി.97 സ്കൂളുകളിൽ നിന്ന് 8 വേദികളിലായി 333 ഇനങ്ങളിൽ 5000 ത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്.
കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി റവ ഫാദർ എൽദോസ് പുൽപറമ്പിൽ,സ്കൂൾ മാനേജ് അഡ്വക്കേറ്റ് ബിജി പി ഐസക്,കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, വികസന സ്റ്റാൻഡിങ് ചെയർപേഴ്സൺ ജിജി സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ജെയിംസ്, പഞ്ചായത്ത് അംഗങ്ങളായ ഷിജി ചന്ദ്രൻ, ഷൈമോള്‍ ബേബി , ശ്രീജ സന്തോഷ്,കോട്ടപ്പടി കൽകുരിശ് ചർച്ച് ട്രസ്റ്റി സി കെ ജോസഫ്, കോതമംഗലം ബി പി സി സിമി പി മുഹമ്മദ്, പ്രിൻസിപ്പാൾ ഫോറം സെക്രട്ടറി ബിജു ജോസഫ്, എച്ച് എസ് എച്ച് എം ഫോറം സെക്രട്ടറി സിസ്റ്റർ റിനി മരിയ, എൽപി /യുപി എച്ച് എം ഫോറം സെക്രട്ടറി വിൻസെന്റ് ജോസഫ്, എം ഇ എച്ച് എസ് കോട്ടപ്പടി എച്ച് എം താര എ പോൾ, ജി എൽ പി എസ് കോട്ടപ്പടി നോർത്ത് എച്ച് എം ഷാലി വി എം, എസ് ജി ഇ എം എച്ച് എസ് കോട്ടപ്പടി എച്ച് എം റിയ മേരി മോൻസി, പി ടി എ പ്രസിഡന്റ് സുകുമാരൻ പി കെ,റിസപ്ഷൻ കമ്മിറ്റി കൺവീനർ അനീഷ് കെ ആർ, ജനറൽ കൺവീനർ ജീന കുര്യാക്കോസ് എന്നിവർ പങ്കെടുത്തു .