കോതമംഗലം :സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അടിയന്തരമായി അംഗീകാരം നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി .അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കി യോഗ്യരായഅധ്യാപകരുടെ നിയമന അംഗീകാരം അടിയന്തരമായി നടത്തണ൦. സേവന ,വേതന വ്യവസ്ഥകൾ കാര്യക്ഷമമാക്കിയാൽ മാത്രമേ അധ്യാപക സേവനം പൂർണമായും പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ .കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള പുതിയ അധ്യായന വർഷത്തിലു൦ സർക്കാർ പ്രഖ്യാപനങ്ങളിൽ മാത്രമായി പൊതു വിദ്യാഭ്യാസ സംരക്ഷണം ഒതുക്കി യിരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഉദ്യോഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സംവരണം അടിയന്തരമായി നടപ്പിലാക്കുന്നതിന് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുവാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണ൦. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അധ്യാപക നിയമനാംഗീകാരം തടസ്സപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ല . എസ്എസ്എൽസി പരീക്ഷ വിജയത്തെ പരസ്യമായി അവഹേളിച്ച വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ അപമാനിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു .
കെ പി എസ് റ്റി. എ.ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് ,. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷക്കീല ബീവി,സംസ്ഥാന കമ്മിറ്റി അംഗം വിൻസൻറ് ജോസഫ്, അനിൽ പരപ്പനങ്ങാടി , കെ മിനി മോൾ , സേവ്യർ പി ജി ,ഷിബി ശങ്കർഎന്നിവർ പ്രസംഗിച്ചു. 14 ഉപജില്ലയിൽ നിന്നുള്ള ഭാരവാഹികൾ ദ്വിദിന ക്യാമ്പിൽ സംബന്ധിച്ചു.
ഫോട്ടോ ക്യാപ്ഷൻ: കെ പി എസ്ടിഎ എറണാകുളം റവന്യൂ ജില്ലാ ക്യാമ്പ്, സമാപന സമ്മേളനംഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു .കെ മിനിമോൾ ,ഷക്കീല ബീവി ,അജിമോൻ പൗലോസ് ,രഞ്ജിത്ത് മാത്യു ,വിൻസൻറ് ജോസഫ്, അനിൽ പരപ്പനങ്ങാടി എന്നിവർ സമീപം .