കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെനാലാം വാർഡിലെ പിടവൂർ കവല തകിടിപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 3 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. റോഡിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മയിൽ, പഞ്ചായത്ത് അംഗങ്ങളായ കെ എം സെയ്ത്, കെ കെ ഹുസൈൻ,
മുൻ പഞ്ചായത്ത് അംഗം ഇ.കെ ഹാരീസ്, പിടവൂർ ജമാഅത്ത് പ്രസിഡന്റ് നിസാർ ഈറക്കൽ, മുൻ പഞ്ചായത്ത് വൈ. ഇ എസ് കുഞ്ഞുബാവ,സി പി എം ബ്രാഞ്ച് സെക്രട്ടറി
കെ എം കരിം, ഇഷീർ ചുള്ളിക്കാട്ട് യഹിയ കൊടുത്താപ്പളളി,സി എം കോയാകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.