Connect with us

Hi, what are you looking for?

NEWS

ഹൈറേഞ്ച് കവാടത്തിലേക്ക് മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി പതിനായിരങ്ങൾ

കോതമംഗലം: ഹൈറേഞ്ച് കവാടത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്വീകരിക്കാനെത്തി പതിനായിരങ്ങൾ. ജനകീയ മന്ത്രിസഭ ജനങ്ങളിലേക്കെത്തുന്ന നവ കേരള സദസ്സിന് സാക്ഷിയാകാൻ മലയോര ഗ്രാമങ്ങളിൽ നിന്നും ആദിവാസി ഊരുകളിൽ നിന്നും നിരവധി പേരെത്തി.

ജനപ്രതിനിധികളെ നേരിൽ കണ്ട് പരാതികളും നിർദ്ദേശങ്ങളും നൽകാനായി സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ നേരത്തെ തന്നെ വേദിയിൽ സന്നിഹിതരായിരുന്നു. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള കോതമംഗലത്തിന്റെ ചരിത്രം കണ്ടതിൽവെച്ച് ഏറ്റവും വലിയ ജനസംഗമമാവുകയാണ് മണ്ഡലത്തിന്റെ നവ കേരള സദസ്സ്.

ഗാനമേള, നാടൻപാട്ടുകൾ, കവിത അവതരണം, നൃത്തശില്പം തുടങ്ങിയ കലാപരിപാടികളോടെയാണ് നവ കേരള സദസിന് തുടക്കമായത്. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊര് നിവാസികൾ അവതരിപ്പിച്ച മന്നാൻകൂത്തും മുതുവാൻ കൂത്തും ശ്രദ്ധേയമായി

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...