കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വസ്തുനികുതിയും സേവന നികുതിയും പുതുക്കി നിശ്ചയിക്കുന്നതിനെതിരെ പ്രതിപക്ഷത്തോടെപ്പം ഭരണകക്ഷി അംഗത്തിന്റെയും പ്രതിഷേധം. ഭരണകക്ഷി അംഗമായ കെ എം അബ്ദുല്‍ കെരീമാണ്് പ്രതിപക്ഷത്തിനെപ്പം പ്രതിഷേധം ഉയര്‍ത്തിത്. അന്യായമായ നികുതി വര്‍ധനവ് പാടില്ലെന്നും ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളായ കെ.എം. മൈതീന്‍, അബൂബക്കര്‍ മാങ്കുളം, ഷിബി ബോബന്‍, ആഷിത അന്‍സാരി, ഷാജിമോള്‍ റഫീക്ക് എന്നിവര്‍ നല്‍കിയ നോട്ടീസില്‍ അടിയന്തരകമ്മറ്റി വിളിച്ചുവെങ്കിലും വിഷയം ചര്‍ച്ച ചെയ്തില്ല. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം കമ്മിറ്റി ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി പ്രതിഷേധം നടത്തിയത്. സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി നിരക്ക്, വാട്ടര്‍ ചാര്‍ജ്, രജിസ്‌ട്രേഷന്‍ ഫീസ്, വസ്തു നികുതി ഉള്‍പ്പെടെ എല്ലാ നികുതികളും വര്‍ധിപ്പിക്കുന്നതുമൂലവും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവിലും ജനങ്ങള്‍ പൊറുതി മുട്ടിക്കഴിയുന്ന ഈ ഘട്ടത്തില്‍ അന്യായമായി വസ്തു നികുതിയും പെര്‍മിറ്റ് ഫീസും ഉള്‍പ്പെടെയുള്ള എല്ലാ നിരക്ക് വര്‍ധനയും നടപ്പിലാക്കരുതെന്നും നിര്‍ത്തിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നികുതി വര്‍ധനവുകള്‍ അന്യായമാണെന്നും ഇതിനെതിരെ വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ പരാതികള്‍ ചര്‍ച്ചക്കെടുക്കയോ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കമ്മറ്റി ബഹിഷ്‌കരിച്ച ഫ്‌ളക്‌സ് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. പഞ്ചായത്ത് ഭരണ സമിതിയുടെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം തുടരുമെന്നും അംഗങ്ങള്‍ പറഞ്ഞു.
