Connect with us

Hi, what are you looking for?

EDITORS CHOICE

കാല്‍വിരലുകള്‍ കൊണ്ട്‌ ഇളയ ദളപതിയുടെ ചിത്രം തീർത്ത് കുട്ടി ആരാധകൻ.

കൊച്ചി : തമിഴ് മക്കളുടെയും, മലയാളികളുടെയും ആരാധന പാത്രമാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന തമിഴ് സൂപ്പർ താരം. താരത്തിന്റെ 47 ആം ജന്മദിനമാണിന്ന്. ഈ ജന്മദിനത്തിൽ കാല്‍വിരലുകള്‍ കൊണ്ട്‌ ഇളയ ദളപതിയുടെ ചിത്രം വരച്ചു താരത്തിന് ജന്മദിനാശംസകൾ അറിയിക്കുകയാണ് കേരളത്തിലെ ഒരു കുട്ടി ആരാധകൻ. തെന്നിന്ത്യൻ സൂപ്പർ താരം ഇളയദളപതി “വിജയ്‌” യുടെ ജന്മദിനമായ ഇന്ന് (ജൂണ്‍ 22 ) അദ്ദേഹത്തിന് ആശംസകളറിയിച്ചു കൊണ്ട്‌ ഇന്ദ്രജിത്ത്‌ എന്ന കുട്ടികലാകാരൻ തന്റെ കാല്‍ വിരലുകള്‍ കൊണ്ട്‌ അക്രിലിക്‌ കളറില്‍ കിടപ്പ്‌ മുറിയിലെ ചുമരില്‍ചിത്രം തീര്‍ത്തിരിക്കുകയാണ്.

ഇന്ദ്രജിത്തിന്‌ അഞ്ചു വയസുള്ളപ്പോഴാണ്‌ ഇഷ്ടതാരം വിജയ്‌നെ നേരിട്ട്‌ കാണുന്നത്‌.
ചെറുപ്പം മുതലേ വിജയ്‌ ആരാധകനായ ഇന്ദ്രജിത്തിന്റെ ഇഷ്ടപ്രകാരം പിതാവും പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് റബ്ബറില്‍ ഡാന്‍സ്‌ ചെയ്യുന്ന വിജയ്ശില്‍പം തീർക്കുകയായിരുന്നു. ആ ശില്പം ഉദ്ഘാടനം ചെയ്തത്‌ സൂപ്പർ താരം വിജയ്‌ തന്നെയാണ്‌. കാവല൯എന്ന സിനിമയുടെ ഷൂട്ടിങ്ങിന്‌ വരിക്കാശ്ശേരി മനയില്‍ എത്തിയപ്പോഴാണ്‌ സുരേഷും കുടുംബവും അവിടെ ശില്ലവുമായി എത്തുന്നത്‌. ശില്‍പം ഉണ്ടാക്കാനുള്ള
കാരണക്കാരനായ അഞ്ചു വയസുകാരനെ കണ്ടു ഞെട്ടിയ താരം തന്റെ
കുഞ്ഞന്‍ ആരാധനെ വാരിയെടുത്ത്‌ കൈകളിലേന്തി. ആ കുഞ്ഞൻ ആരാധകൻ
പതിനൊന്നു വര്‍ഷത്തിനു ശേഷം ബ്രഷിന്റെ സഹായമില്ലാതെ കാലിലെ വിരലുകള്‍ ഉപയോഗിച്ച്‌ ചുമരില്‍ മാസ്റ്റര്‍ എന്ന സിനിമയിലെ വിജയുടെ ചിത്രം വരച്ചു
ജന്മദിനാശംസകള്‍ നേരുകയാണ്‌.

നാലടി വലുപ്പമുള്ള ചിത്രം കട്ടിലില്‍ മലര്‍ന്നു കിടന്നു രണ്ടു ദിവസമെടുത്താണ്‌ ഇന്ദ്രജിത് വരച്ചത്‌. പേപ്പറില്‍ കളര്‍ പെന്‍സിലില്‍ ചെറിയ ചിത്രങ്ങള്‍ മാത്രം വരച്ചിരുന്ന ഇന്ദ്രജിത്ത്‌ ഈയിടെ കൈ വിരലുകള്‍ ഉപയോഗിച്ച്‌ ടോവിനോ തോമസിന്റെ ചിത്രം വരച്ചത്‌
വാര്‍ത്തയായിരുന്നു. കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തിലെ പ്ലസ്‌ വണ്‍
വിദ്യാര്‍ഥിയാണ് നിറച്ചാർത്തൊരുക്കി വർണ്ണ വിസ്മയം തീർത്തു ജന മനസുകൾ കീഴടക്കുന്ന ഈ കുട്ടി കാലാകാരൻ.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...