Connect with us

Hi, what are you looking for?

CHUTTUVATTOM

നിര്‍ധന കുടുംബത്തിന് ഉപജീവന മാർഗ്ഗത്തിനുള്ള സ്‌റ്റേഷനറി ഷോപ്പ് കൈമാറി.

കോതമംഗലം: എസ്.വൈ.എസ്. കോതമംഗലം സോണ്‍ സാന്ത്വനം സമിതിയുടെ കീഴില്‍ തങ്കളത്തുള്ള നിര്‍ധന കുടുംബത്തിന് ഉപജീവന മാർഗ്ഗത്തിനുള്ള പദ്ധതി ‘മഈശ’ യുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. ഇതോടൊപ്പം SYS സാന്ത്വനം സംസ്ഥാന തലത്തില്‍ ഫെബ്രുവരി 11 മുതല്‍ 17 വരെ നടത്തുന്ന സാന്ത്വന വാരാചരണ പരിപാടികൾക്ക് തുടക്കമായി. SYS സോണ്‍ പ്രസിഡന്റ് നൗഷാദ് മദനി അധ്യക്ഷനായി. സാന്ത്വനം സംസ്ഥാന കമ്മിറ്റി വക ഡയാലിസിസ് കാർഡിന്റെ കൈമാറ്റം വാര്‍ഡ് കൗണ്‍സിലര്‍ കെ.എ നൗഷാദും മെഡിക്കല്‍ കാര്‍ഡിന്റെ കൈമാറ്റം കേരള സക്കീർ ഹാജിയും
നിര്‍വഹിച്ചു.

അഷ്‌റഫ് പ്രവാസി, മീരാന്‍ സഖാഫി, ഇ.എം. നൂറുദ്ദീന്‍, ശിഹാബ് അല്‍ഹസനി, അബ്ബാസ് സഖാഫി, സി.എം. നവാസ്, ജുനൈദ് മേതല തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാ വര്‍ഷവും കോതമംഗലത്ത് നടക്കുന്ന മഹബ്ബത്തുറസൂല്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

You May Also Like

error: Content is protected !!