Connect with us

Hi, what are you looking for?

NEWS

പഞ്ചസാരയുടെ വില ക്രമാതീതമായി കുതിച്ച് ഉയരുന്നു

കോതമംഗലം: പഞ്ചസാരയുടെ വില ക്രമാതീതമായി കുതിച്ച് ഉയരുന്നു.
പഞ്ചസാരയുടെ ചില്ലറ വില്‍പ്പന വില ആഴ്ചകള്‍ക്ക് മുമ്പുവരെ നാല്പത് രൂപയായിരുന്നു.ഇപ്പോഴത് 46-48 നിലവാരത്തിലെത്തി.മൊത്തവ്യാപാരത്തിലെ വിലവര്‍ദ്ധനവാണ് ചില്ലറ വില്‍പ്പന വിലയിലും പ്രതിഫലിക്കുന്നത്.വളരെകുറഞ്ഞ കാലയളവിനുള്ളിലാണ് പഞ്ചസാര വിലയില്‍ മാറ്റമുണ്ടായിരിക്കൊണ്ടിരിക്കുന്നത്.വില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.അതേസമയം തോന്നുംപടി വില വാങ്ങുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.ചില്ലറ വില്‍പ്പന മേഖലയില്‍ വിലയില്‍ ഏകീകരണവുമില്ല.പല കടകളിലും പല വിലയാണ് ഈടാക്കുന്നത്.പൊതുവിപണിയില്‍ പഞ്ചസാര വില ഉയരുമ്പോള്‍ സപ്ലൈകോ നോക്കുകുത്തിയാണ്.സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ പഞ്ചസാര വില്‍പ്പന മാസങ്ങളായി നിറുത്തിവച്ചിരിക്കുന്നതാണ് പൊതു വിപണിയിൽ തോന്നുംവണ്ണം വില കൂട്ടാൻ കാരണമെന്നും ആക്ഷേപമുണ്ട്.

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

error: Content is protected !!