പല്ലാരിമംഗലം: സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി കൃഷിഭവനും, കിസ്സാൻ സഭയും , പല്ലാരിമംഗലം ജന സേവന ട്രസ്റ്റും, മൈലൂർ സ്റ്റേഡിയം കർഷക സമിതിയും സംയുക്തമായി മൂന്ന് ഏക്കർ തരിശ് പാടം ഏറ്റെടുത്ത് കൃഷിയാരംഭിച്ചു. തേനം മായ്ക്കൽ യോഹന്നാൻ , കുട്ടംകുളം മൈതീൻ, അലിയാർ എന്നിവരുടെ പത്ത് വർഷമായി തരിശ് കിടന്ന ഭുമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ട്രസ്റ്റ് ചെയർമാൻ എ.എ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗം വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ ഉത്ഘാടനം ചെയ്തു. വിത്ത് വിതക്കൽ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു ഉത്ഘാടനം ചെയ്തു.
സുഭിക്ഷ കേരളം പദ്ധതിയെക്കുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി. സിന്ധു , വാഴക്കുളം അഗ്രോ ഫ്രൂട്ട്സ് ആന്റ് പ്രോസസിംഗ് കമ്പനി ചെയർമാൻ ഇ.കെ. ശിവൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ്, വാർഡ് മെമ്പർമാരായ ഉമൈബ നാസ്സർ , എ.പി. മുഹമ്മദ്,കൃഷി ഓഫീസർ എം.എൻ. രാജേന്ദ്രൻ ,എം.ജി. പ്രസാദ്, എം.കെ. താജുദ്ദീൻ, എം.കെ.ശശി, വി.കെ. ജിൻസ്, കെ.എസ്. അലിക്കുഞ്ഞ്,എന്നിവർ സംസാരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം.എസ് .അലിയാർ സ്വാഗതവും, ജി.രാജശേഖരൻനായർ നന്ദിയും പറഞ്ഞു.