കോതമംഗലം : ഭൂ നികുതി 50 % വർദ്ധിപ്പിച്ചു കൊണ്ട് കേരള ജനതയെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാർ നടപടി അടിയന്തിരമായ് പിൻ വലിക്കണമെന്ന് കെ.പി.സി .സി .മെമ്പർ എ .ജി .ജോർജ് . സംസ്ഥാനസർക്കാരിൻ്റെ ജനദ്രോഹ ബജറ്റിനെതിരെയും ഭൂനികുതി വർദ്ധനവിനെതിരെയും കോട്ടപ്പടി വില്ലേജോഫീസിന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം . ഒൻപത് വർഷത്തെ പിണറായി ഭരണ കാലം ചരിത്രത്തിലെ ഏറ്റവും ജനദ്രോഹ സർക്കാരായി രേഖപ്പെടുത്തപ്പെട്ടുവെന്ന് അദ്ധേഹം ചൂണ്ടി കാട്ടി.
ഇനിയും ഈ നില തുടർന്നാൽ ശക്തമായ തുടർ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ധേഹം മുന്നറിയിപ്പ് നൽകി.മണ്ഡലം പ്രസിഡൻറ K K സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ്സ് സീനിയർ നേതാവ് MK വേണു,ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻറ് അനൂപ് കാസിം,ബ്ലോക്ക് സെക്രട്ടറി MK സുകു,AT ലൈജു,ഷൈമോൾ ബേബി,MK എൽദോസ്,ജിജി സാജൂ,ഷിജി ചന്ദ്രൻ,EP പീറ്റർ,PV മൈതീൻ,ജോസ് കൈതമന,PV മത്തായി,CK ജോർജ്ജ്,AK മത്തായി,എബി പ്ലാമുടി, MA ഗോപി,PM സാബു തുടങ്ങിയവർ പങ്കെടുത്തു.
