Connect with us

Hi, what are you looking for?

NEWS

സംസ്ഥാന വിദ്യാർത്ഥി കർഷക അവാർഡ് റോഷൻ പോളിന്

കോതമംഗലം:സംസ്ഥാന വിദ്യാർത്ഥി കർഷക അവാർഡ് റോഷൻ പോൾ നേടി . കാർഷിക വികസന – കർഷക ക്ഷേമ വകുപ്പിലെ എറണാകുളം ജില്ലയിലെ കാർഷിക മേഖലയിലെ അവാർഡുകളിൽ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് (കോളേജ് വിഭാഗം ) കോതമംഗലം ബ്ലോക്കിലെ പൈങ്ങോ ട്ടൂർ കൃഷി ഭവനിലെ ചാത്തമറ്റം ചിറപ്പുറത്ത് റോഷൻ പോൾ നേടിയിരുന്നു.

ചാത്തമറ്റം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ എൻ എസ് എസ് വോളണ്ടിയർ ആയിരുന്നപ്പോൾ നടത്തിയ പ്രവർത്തനമാണ് വഴിത്തിരിവായത്.നാഷണൽ സർവീസ് സ്കീം കേന്ദ്ര ഓഫീസ് എൻ എസ് എസ് വളണ്ടിയർമാരുടെ ലോക്ക് ഡൗൺ കാല പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റോഷൻ അയച്ച റിപ്പോർട്ടിൽ നിന്നായിരുന്നു റോഷൻ്റെ കൃഷിയെ കുറിച്ച് വിശദമായ അറിവ് ലഭിച്ചത്.

വളണ്ടിയർ ലീഡർ ആയിരുന്ന റോഷൻ പോൾ കോവിഡ് സമയം നടത്തിയ പ്രവർത്തനങ്ങൾ പ്രോഗ്രാം ഓഫീസർ മനോജ് റ്റി.ബെഞ്ചമിന് അയച്ച് കൊടുത്തു.റോഷൻ്റെ കാർഷിക പ്രവർത്തന മികവ് ശ്രദ്ധിച്ച മാധ്യമ പ്രവർത്തകൻ കൂടിയായ അദ്ധ്യാപകൻ റിപ്പോർട്ട് തയ്യാറാക്കി പത്രമാധ്യമങ്ങൾക്ക് അയച്ചു കൊടുത്തു.ഈ പത്ര റിപ്പോർട്ട് കണ്ട് കാർഷിക മികവ് വിലയിരുത്തി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടി കർഷക അവാർഡിന് റോഷനെ തെരഞ്ഞെടുത്തു.

പൈങ്ങോട്ടൂർ എസ് എൻ കോളേജിലെ ബി എസ് ഡബ്ല്യു രണ്ടാം വർഷ വിദ്യാർത്ഥിയായ റോഷൻ പോൾ, കോളേജ് എൻ എസ് എസ് സെക്രട്ടറിയായും പരിസ്ഥിതി ക്ലബ് അംഗമായും മറ്റ് ഇതര മേഖലയിലും മികവാർന്ന പ്രവർത്തനവുമായി സജീവമാണ്.

കൃഷിയും മൃഗ പരിപാലനവും ജീവിതത്തോട് ചേർത്ത് നിർത്തിയ റോഷൻ ആറാം ക്ളാസിൽ പഠിക്കുമ്പോൾ അമ്മൂമ്മ വളർത്താൻ നൽകിയ ഒരു ആട്ടിൻകുട്ടിയിലൂടെയാണ് കാർഷികവൃത്തിയാരംഭിച്ചത്. ഇപ്പോൾ സ്വന്തമായി പശുക്കൾ, ആടുകൾ, വിവിധ നാടൻ കോഴികൾ, താറാവ്, വാത്ത, മണി താറാവ്, ഗിനി, കാട, മീൻ വളർത്തൽ ഉൾപ്പെടെ യുള്ള ചെറിയൊരു ഫാം എന്നിവ റോഷൻ പോളിനുണ്ട്. കോഴികു ഞ്ഞുങ്ങൾ നാടൻ രീതിയിൽ അട വെച്ചാണ് വിരിയിച്ചെടുക്കുന്നത്.

ചാത്തമറ്റം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം ഹരിതം പദ്ധതിയുടെ ഭാഗമായി തൊടുപുഴ കാഡ്സ് സംയുക്തമായി നടത്തുന്ന “പച്ചക്കുടുക്ക ” പദ്ധതിയിലൂടെയും നവ മാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗപ്പെ ടുത്തിയുമാണ് വിപണനം. ഗ്രാമ പഞ്ചായത്തും കൃഷിഭവനും സം യുക്തമായി ഈ കുട്ടി കർഷകൻ റോഷനെ ആദരിച്ചിട്ടുണ്ട്. കോളേജിൽ തരിശ് കിടന്ന സ്ഥലത്ത് കൃഷി വകുപ്പ് നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിജയത്തിന് പിന്നിലും ഈ മിടുക്കന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ആലുവ സീഡ് ഫാം സന്ദർശനത്തിടെ റോഷൻ ആകസ്മികമായി ഫാമിലെ ആടിന്റെ പ്രസവം എടുക്കുകയും പ്രസവത്തിൽ ഉണ്ടായ ആട്ടിൻകുട്ടിക്ക് ഫാം അധികൃതർ രോഷ്നി എന്ന് പേരിട്ടതും കൗതുകരമാണ്. ഇത്തരം കാർഷിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സംസ്ഥാന തലത്തിൽ അവാർഡ് നൽകിയത്.

കർഷകനായ റോഷൻ പോൾ കോവിഡ് ലോക്ക് ഡൗൺ കാലത്ത് നടത്തിയ കൃഷിയിൽ നിന്നും ലഭിച്ച വരുമാനത്തിൻ്റെ ഒരു പങ്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി മാതൃകയായിരുന്നു.

ചാത്തമറ്റം ചിറപ്പുറത്ത് വീട്ടിൽ പോൾ സി.ഏലിയാസിൻ്റെയും ജിഷയുടെയും മൂത്ത മകനാണ്. റോബിൻ, ശ്രേയ എന്നിവർ സഹോദരങ്ങളാണ്.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തൻ്റെ പ്രവർത്തനങ്ങൾ മാധ്യമ ലോകത്തെത്തിച്ച അധ്യാപകൻ മനോജ് റ്റി.ബെഞ്ചമിനെയാണ് അവാർഡ് കിട്ടിയ വിവരം ആദ്യമായി റോഷൻ വിളിച്ചറിയിച്ചത്.

You May Also Like

NEWS

പെരുമ്പാവൂർ: ചുരയ്ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ എക്സൈസ് പിടിയിൽ. അസം സ്വദേശി ഹറുൾ റെഷിദ് ആണ് പിടിയിലായത്. കുറ്റിപാടം ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാൾ, ചുരയ്ക്ക കൃഷി...

NEWS

കോതമംഗലം: കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുകൊമ്പൻ പുല്ലുവഴിച്ചാലിൽ കൃഷിയിടത്തിലിറങ്ങി നാശം വരുത്തി. കോട്ടപ്പാറ വനമേഖലയില്‍ നിന്ന് നാലുകിലോമീറ്ററോളം മാറിയുള്ള പ്രദേശമാണ് പുല്ലുവഴിച്ചാല്‍.ഇവിടെയുള്ള കൃഷിയിടങ്ങളില്‍ ഇന്നലെ (വെള്ളിയാഴ്ച) പുലര്‍ച്ചെയാണ് ഒറ്റയാന്‍ എത്തിയത്്.ഒരാഴ്ച മുമ്പ് പ്ലാച്ചേരിയില്‍...

NEWS

കോതമംഗലം: നാഗഞ്ചേരി സെന്റ് ജോര്ജ് യാക്കോബായ പളളിയുടെയുടെയും ഓഫീസിൻ്റെയും പൂട്ട് തകർത്ത് മോഷ്ടാക്കൾ കവർച്ച നടത്തി. വിവരം ഇന്നലെ (വെള്ളിയാഴ്ച) രാവിലെയാണ് അറിയുന്നത്.പ്യൂണ്‍ പള്ളിയിലെത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി...

NEWS

കോതമംഗലം:വാരപ്പെട്ടിയിൽകിണറിൽ വീണു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി . വരപ്പെട്ടി ഇന്തിരനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷ് (46) എന്നയാളുടെ ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ്...