Connect with us

Hi, what are you looking for?

EDITORS CHOICE

ശ്രേഷ്ഠം ഈ ജിവിതം; 93ന്റെ നിറവിൽ യാക്കോബായ സഭയുടെ ഇടയ ശ്രേഷ്ഠൻ.


കൊച്ചി :യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കതോലിക്കായും, അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്തയുമായ ശ്രേഷ്ഠ ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവക്കു നാളെ 93വയസ്. പ്രതിസന്ധികളിൽ പതറാത ക്രൈസ്തവ ദർശനത്തിലൂന്നി ഒട്ടും പരിഭവങ്ങൾ ഇല്ലാതെയാണ് ബാവ തിരുമേനിയുടെ ധന്യ ജീവിതം ഈ വാർദ്ധക്യത്തിലും കടന്നു പോകുന്നത്. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി ചെറുവിള്ളിയിൽ മത്തായിയുടെയും, കുഞ്ഞമ്മയുടെയും 8 മക്കളിൽ 6 മത്തെ മകനായി 1929 ജൂലൈയ് 22 നാണ് ജനനം.പിറവിക്കു ശേഷം കുഞ്ഞിനെ കൈയിലെടുത്ത വൃദ്ധയായ വയറ്റാട്ടി ഈ കുഞ്ഞ് വലിയ ഒരാളായിത്തിരും എന്നാണു പറഞത്. പള്ളിയിൽ മാമോദീസ മുക്കിയ കുഞ്ഞിന് തോമസ് എന്ന പേരിട്ടു. വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന ഓമനപേരും. പിതാവ് മത്തായി പണിതു നൽകിയ പുല്ലങ്കുഴൽ വായിച്ചും, വടയമ്പാടി ഗ്രാമത്തിലെ കുന്നിൻ പുറങ്ങളിൽ ആടിനെ മേയ്ച്ചും വെള്ളം ചുമന്നും, ഇരുപത്തിമൂന്നാം സങ്കിർ ത്തനത്തിലെ വരികൾ ആലപിച്ചും കഴിഞ്ഞ ആ ബാലൻ ദൈവത്തിനും, ദൈവജനത്തിനും സംപ്രീതനായിത്തീർന്നു.

1958ൽ മഞ്ഞനിക്കര ദയറായിൽ വച്ച് ഏലിയാസ് മാർ യൂലിയോസ് ബാവ കശീശപട്ടം നൽകി.1974 ഫെബ്രുവരി 24 ന് ഡമാസ്കസിൽ വച്ച് മാർ ദിവാന്നാസിയോസ് എന്ന പേരിൽ മെത്രാപോലീത്തായയി വാഴിക്കപ്പെട്ടു. 2002 ൽ ഡമാസ്കസിൽ വച്ച് തന്നെ യാക്കോബായ സഭയുടെ പ്രദേശിക തലവനായ ശ്രഷ്ഠ കാതോലിക്ക ബാവയായി അഭിക്ഷിക്തനായി. ആധുനിക യാക്കോബായ സഭയുടെ ശില്ലി എന്നു പറയേണ്ടി വരും ഈ ഇടയ ശ്രഷ്ഠനെ. സ്നേഹ സമൃണമായ പെരുമാറ്റവും അതിഥി സൽക്കാര പ്രിയവും എളിയവരോടുള്ള സഹാനുഭാവവും എല്ലാം ബാവയെ വേറിട്ടതാക്കുന്നു.

ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ആഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് ശ്രഷ്ഠ ഇടയൻ്റ 93 ആം ജന്മദിനം കടന്നു പോകുന്നത്. ജന്മദിനത്തോടനുബന്ധിച്ച്‌ പ്രത്യേക ആഘോഷങ്ങൾ ഒന്നും തന്നെ നടത്തപെടുന്നില്ല. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്
മെത്രാലോലീത്ത സഭാ കേന്ദ്രമായ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററിലെ
സെന്റ്‌ അത്താനാസിയോസ്‌ കത്തീഡ്രലില്‍ നാളെ വിശുദ്ധ കുര്‍ബ്ബാന അര്‍ഭിക്കുകയും, ശ്രേഷ്ഠ
ബാവായുടെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. വിശുദ്ധ
കുർബ്ബാനയുടെ തത്സമയ സംപ്രേക്ഷണം ജെ.എസ്‌.സി ന്യൂസ്‌ ഫേസ്ബുക്ക്‌, യൂട്യൂബ്‌
ചാനലുകളില്‍ ലഭ്യമായിരിക്കും.


ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും കോവിഡ്‌ സാഹചര്യവും കണക്കിലെടുത്ത്‌
ജന്മദിനത്തോടനുബന്ധിച്ചും, തുടര്‍ന്നുള്ള ദിവസങ്ങളിലും കാതോലിക്കാ ബാവയെ കാണുന്നതിന് സന്ദര്‍ശകരെ ആരെയും
അനുവദിക്കില്ല. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജൂൺ 4 ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിക്കപെട്ട ബാവ ഒരു മാസത്തെ ചികിത്സക്ക് ശേഷം ജൂലൈ 7 നാണ് ആശുപത്രി വിട്ടത്. ഇപ്പോൾ പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിൽ വിശ്രമത്തിലാണ്. നിയന്ത്രണങ്ങളില്‍ ഏവരും സഹകരിക്കുകയും, ശ്രേഷ്ഠ ബാവായുടെ
സഖ്യത്തിനും, ദീര്‍ഘായുസ്സിനും വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന്‌’യാക്കോബായ സഭ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ്‌ തെയോഫിലോസ്‌ മെത്രാഷോലീത്ത പറഞ്ഞു.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...