Connect with us

Hi, what are you looking for?

NEWS

തങ്കളം എക്സൈസ് ഓഫീസ് ജംഗ്ഷനിൽ സോളാർ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിന് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭ്യമായി: ആന്റണി ജോൺ എംഎൽഎ

കോതമംഗലം : ആലുവ – മൂന്നാർ റോഡും, ബൈപാസ് റോഡുകളും സംഗമിക്കുന്ന തങ്കളം എക്സൈസ് ഓഫീസ് ജംഗ്ഷനിൽ എം എൽ എ ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ച് സോളാർ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിന് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കോതമംഗലം പട്ടണത്തിൽ ഇന്ന് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ഒരു ജംഗ്ഷനായി ഈ ജംഗ്ഷൻ മാറിയിട്ടുണ്ട്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും ഏറെ മണിക്കൂറുകളോളം ഈ പ്രദേശത്ത് വലിയ ട്രാഫിക് ബ്ലോക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ട്രാഫിക് പോലീസ് ഡ്യൂട്ടിയിൽ നിന്നാൽപോലും നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറത്താണ് പലപ്പോഴും ഈ ജംഗ്ഷനിലെ തിരക്ക്. ഈ സാഹചര്യത്തിലാണ് ഇതിന് പരിഹാരം കാണുന്നതിനായി പ്രദേശത്ത് സോളാർ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കുവാൻ തീരുമാനിച്ചത്. ഇതിനായി എം എൽ എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും എം എൽ എ ഫണ്ട് വിനിയോഗത്തിലെ മാനദണ്ഡ പ്രകാരം പ്രവർത്തി നിർവഹിക്കാൻ സാധിച്ചിരുന്നില്ല. ഈ പ്രവർത്തിയുടെ അടിയന്തര പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് എം എൽ എ ഫണ്ട് വിനിയോഗിച്ച് പ്രവർത്തി നടക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനകാര്യവകുപ്പ് മന്ത്രിക്ക് എം എൽ എ കത്ത് നൽകിയിരുന്നു. ഈ അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് പ്രസ്തുത ജംഗ്ഷനിൽ സോളാർ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിന് പ്രത്യേക അനുമതി നൽകി ഇപ്പോൾ ഉത്തരവായിട്ടുള്ളത്. തുടർ നടപടികൾ വേഗത്തിൽ ആക്കുന്നതിന്റെ ഭാഗമായി എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും, കോതമംഗലം ട്രാഫിക് പോലീസും പ്രദേശം സന്ദർശിച്ചു . എം എൽ എ യോടൊപ്പം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, മുൻസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്, കോതമംഗലം ട്രാഫിക് എസ് ഐ സി പി ബഷീർ,പി പി മൈതീൻ ഷാ, സാബു തോമസ്, എം യു അഷറഫ് എന്നിവരും ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കേരളത്തിന്റെ സസ്യ വൈവിധ്യത്തിലേക്ക് ഒരു പുതിയ പേര് കൂടി. കൊല്ലം ജില്ലയിലെ റോസ് മലയിൽ നിന്ന് ഒരു പുതിയ ഇനം പായൽ കണ്ടെത്തി. ശുദ്ധജല ആവാസ വ്യവസ്ഥകളിൽ മാത്രം കാണുന്ന...

NEWS

കോതമംഗലം : നെല്ലിക്കുഴി പീസ് വാലിയിൽ ലിഫ്റ്റിൽ കുടുങ്ങിയ 26-പേരെ രക്ഷപെടുത്തി കോതമംഗലം ഫയർ ഫോഴ്സ്.ഞായർ രാത്രി 8 മണിയോടെ നെല്ലിക്കുഴി പീസ് വാലി സന്ദർശിക്കുവാൻ എത്തിയ പെരുമ്പാവൂർ വാഴക്കുളം സ്വദേശികളായ യുവാക്കളാണ്...

NEWS

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടിരൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ നാമധേയത്തിലുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം യുവജനകാര്യ കായികവകുപ്പ് മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്ഘാടനം...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം:കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവഷേത്രത്തിലെ തിരുവുത്സവം മാർച്ച്‌ 15 ന് കൊടിയേറി മാർച്ച്‌ 24 ന് ആറാട്ടോടെ സമാപിക്കുന്ന തിരു ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ...

NEWS

കോതമംഗലം : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോതമംഗലത്ത് ഏപ്രിൽ 8 മുതൽ 11 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കോതമംഗലം മാർ തോമ ചെറിയ പള്ളി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച അങ്കൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് ഐ.സി.ഡി.എസ് ലെ നേര്യമംഗലം നമ്പർ 14 അങ്കൻവാ ടിയിലെ പി.കെ രാധിക , ഇരമല്ലൂർ...

NEWS

കോതമംഗലം: ഇരുമലപ്പടിയിലെ പെട്രോൾ പമ്പില്‍ പൊട്ടിത്തെറി. പമ്പിലുണ്ടായിരുന്നവര്‍ക്ക് ഭൂകമ്പംപോലെയാണ് അനുഭവപ്പെട്ടത്.ഭൂമിക്കടിയിലുള്ള ഇന്ധന ടാങ്കുകളിലേക്കുള്ള മാന്‍ ഹോളുകളുടെ അടപ്പുകള്‍ ശക്തമായി തുറക്കുകയും പൊങ്ങിതെറിക്കുകയും ചെയ്തു.തറയില്‍ വിരിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകി തെറിച്ചു.ഒരു കട്ട തെറിച്ചുവീണ്...

NEWS

കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസം പിന്നിടുന്നു. അതുവരെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിയതോടെ പകരം മറ്റൊരു ഡോക്ടറെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ദിവസവും...

NEWS

കോതമംഗലം : തൃക്കാരിയൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ഉണ്ടാകണമെന്നും, നാടിന്റെ ആകെ ഉത്സവമായി മാറ്റുന്നതിനുള്ള പൂർണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളിൽ...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നിർമ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീണതിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപെട്ട് ബിജെപി നേരിയമംഗലം, നെല്ലിമറ്റം മേഖലകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സായാഹ്ന ധർണയും മാർച്ചും...

NEWS

കോതമംഗലം: ഒക്ടോബർ മാസത്തോടുകൂടി നേര്യമംഗലത്തെ പുതിയ പാലത്തിന്റെ പണിപൂർത്തീകരിക്കും:  അഡ്വ.ഡീൻ കുര്യാക്കോസ് എംപി. എൻഎച്ച് നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ എത്തിയതായിരുന്നു MP. നേര്യമംഗലം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നേരിട്ട് വിലയിരുത്തി....

error: Content is protected !!