Connect with us

Hi, what are you looking for?

NEWS

മെഡല്‍ തിളക്കത്തില്‍ ഷിന്‍ബുക്കാന്‍

കോതമംഗലം :സൗത്ത് ഇന്ത്യകരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഷിന്‍ബുക്കാന്‍ കരാത്തെ താരങ്ങളായ നീതു ജീസ് സീനിയര്‍ വനിതാ വിഭാഗത്തില്‍ +68 കിലോ ഫൈറ്റിങ്ങില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ആഗനസ് ആഷ്‌ലിന്‍ കത്ത വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ കത്ത വിഭാഗത്തില്‍ അഭിനവ്കൃഷ്ണ പി വെള്ളി മെഡല്‍ കരസ്ഥമാക്കി. രണ്ട് കുട്ടികളുടെ അമ്മയായ നീതു ജീസ് എനാനല്ലൂര്‍ പുത്തന്‍പുരക്കല്‍ ജീസിന്റെ ഭാര്യയും, സെന്റ് അഗസ്റ്റ്യന്‍ ഹയര്‍ സെക്കന്ററി ഓഫീസ് സ്റ്റാഫ് കൂടിയുമാണ്. കോതമംഗലം ത്രിക്കാരിയൂര്‍ കുനം മാവുങ്കല്‍ ബൈജുവിന്റേയും സ്മിതയുടെ രണ്ട് മക്കളില്‍ ഒരാളാണ് ആഗനസ് ആഷ്‌ലിന്‍. എംഎ ഇംഗ്ലീഷ്് പഠനത്തോടൊപ്പം മൂവാറ്റുപുഴയിലെ നിര്‍മ്മല പബ്ലിക്, ബ്രൈറ്റ് പബ്ലിക് ,ലിറ്റില്‍ ഫ്‌ലവര്‍ ,ഗ്രീന്‍ വാലി എന്നീ സ്‌കൂളുകളിലെ കരാത്തെ പരിശീലക കൂടിയാണ്. 16 വര്‍ഷമായി കരാത്തെ രംഗത്തുള്ള ആഷ്‌ലിന്‍ 2014 മുതല്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കുകയും മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനവ് ത്രിക്കാരിയൂര്‍ വെല്ലൂര്‍ വീട്ടില്‍ പ്രവീണിന്റേയും, കീര്‍ത്തിയുടേയും രണ്ട് മക്കളില്‍ മൂത്തയാളാണ്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ മെഡല്‍ ജേതാവുകൂടിയാണ്.വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ ന്റെ അംഗീകാരമുള്ള കരാട്ടെ ഇന്ത്യന്‍ ഓര്‍ഗാണൈസേഷന്റെ കേരളാ ഘടകമായ കരാട്ടെ കേരള അസോസിയേഷന്‍ ആണ് സൗത്ത് ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ് ഓര്‍ഗാനിസ് ചെയ്തത്. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 9,10 തിയതികളില്‍ നടന്ന മത്സരത്തില്‍ തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, തെലുങ്കാന ആന്ദ്രാ പ്രദേശ് തുടുങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി 1300 ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.ഇവരുടെ പരിശീലകന്‍ ഷിന്‍ബുക്കാന്‍ ഇന്ത്യന്‍ ചീഫും, ഏഷ്യന്‍ കരാട്ടെ ഫെഡറേഷന്‍ ജഡ്ജുമായ ഷീഹാന്‍ രഞ്ജിത്ത് ജോസ് ആണ്.

You May Also Like

CRIME

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

NEWS

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്‌മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങിൽ ലോക കേരള സഭാ അംഗം...

NEWS

കോതമംഗലം: ആയക്കാട് മരോട്ടിച്ചോടിന് സമീപം മിനി എംസിഎഫിന്റെ പരിസരം മാലിന്യം വലിച്ചെറിഞ്ഞ് കൂമ്പാരമായിട്ടും നടപടിയെടുക്കുന്നില്ല. പിണ്ടിമന പഞ്ചായത്തിലെ ഹരിതകര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിന്റെ പരിസരമാണ്...

NEWS

കോതമംഗലം: വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ് സുഗമമാക്കാന്‍ പെരിയാര്‍ വാലി കനാലിലൂടെ കൂടുതല്‍ വെള്ളം എത്തിക്കാന്‍ തീരുമാനം. കുറേ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പമ്പിംഗ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. വേനല്‍ കടുത്തതോടെ...