കോതമംഗലം :കോതമംഗലം നഗരസഭ തങ്കളത്ത് നിർമ്മിച്ചിരിക്കുന്ന ഷീ ലോഡ്ജിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആൻറണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ ടോമി അബ്രഹാം സ്വാഗതം പറഞ്ഞു. ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ .എ നൗഷാദ് ,പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസ് വർഗീസ്, കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ ,റോസിലി ഷിബു ,സിബി സക്കറിയ ,ഷിനു കെ.എ ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ,വ്യാപാരി സംഘടന ഭാരവാഹികൾ ,ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയ നിരവധി പേർ സന്നിഹിതരായിരുന്നു.
യോഗത്തിൽ നഗരസഭ സെക്രട്ടറി ശ്രീചിത്ത് സി നന്ദി അറിയിച്ചു.



























































