Connect with us

Hi, what are you looking for?

NEWS

മാർ ബേസിൽ സ്കൂളിൽ സീഡിന്റെ സ്വാപ്പ് ഷോപ്പ്

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
‘സ്വാപ്പ് ഷോപ്പ് ‘ഉദ്ഘാടനം ചെയ്തു.ഉപയോഗിച്ചതും അല്ലാത്തതുമായ പലതരം സാധനങ്ങൾ പ്രയോജനമില്ലെങ്കിലും പലരും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടാവും. അതെല്ലാം പ്രയോജനപ്പെടുത്തുന്നവരുടെ കൈകളിൽ എത്തിക്കുന്നതിനായി ഒരു ‘സ്വാപ്പ് ഷോപ്പ് ആണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് . ഒട്ടും പഴക്കമാകാത്ത വസ്ത്രങ്ങൾ , ബാഗ് , കുട , പാത്രങ്ങൾ , ചെരുപ്പ് , പഠനോപകരണങ്ങൾ ,കരകൗശല വസ്തുക്കൾ , ആഭരണങ്ങൾ തുടങ്ങി ഉപയോഗയോഗ്യമായതെന്തും ഇവിടെ ലഭ്യമാണ്. തികച്ചും സൗജന്യമായി കിട്ടുന്നവയ്ക്ക് പൊതുവേ വില കല്പിക്കാറില്ലെന്നു മാത്രമല്ല ചിലർക്ക് അപകർഷതാബോധവും ഉണ്ടാകാം. ഇതൊഴിവാക്കാൻ വളരെ നിസ്സാരമായ 5 ,10 ,20 ,40,
50, 100 എന്നിങ്ങനെ തുച്ഛമായ വില നിശ്ചയിച്ചാണ് സാധനങ്ങൾ കൈമാറുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ സ്വാപ്പ് ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികൾക്കും രക്ഷിതാക്കൾക്കും മാത്രമല്ല ആവശ്യമുള്ളവർക്കെല്ലാം സാധനങ്ങൾ വാങ്ങാൻ അവസരം ഉണ്ടായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെ (5 ദിവസം) മാത്രമേ ഷോപ്പിന്റെ പ്രവർത്തനം ഉണ്ടായിരിക്കുകയുള്ളൂ. പ്രയോജനപ്രദമാണെങ്കിൽ വരും വർഷങ്ങളിലും ഇത്തരം വിപണി ഒരുക്കുവാനാണ് തീരുമാനം. ഷോപ്പിൽ
നിന്ന് ലഭിക്കുന്ന വരുമാനം കോതമംഗലം താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം കൊടുക്കാനാണ് വിനിയോഗിക്കുന്നത്.മിതവ്യയത്തിന്റെ ആവശ്യകത മനസ്സിലാക്കി ആർഭാടവും ധൂർത്തും ഒഴിവാക്കി ജീവിക്കുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണ് സ്വാപ്പ് ഷോപ്പിന്റെ ലക്ഷ്യം.
സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ റവ.ഫാ പി ഒ പൗലോസ് ,
പി ടി എ പ്രസിഡൻറ് സനീഷ് പി എസ് , സീഡ് അംഗമായ കുമാരി ഋതിക ഷിനോജ് ,സുനിൽ ഏലിയാസ് , ആര്യ എ പി , ബിന്ദു എം പി ,
സീഡ് കോ ഓർഡിനേറ്റർ ഷെല്ലി പീറ്റർ എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

error: Content is protected !!