Connect with us

Hi, what are you looking for?

EDITORS CHOICE

പക്ഷികളുടെ പറുദീസായായ തട്ടേക്കാട്ട് ഡോ. സലിം അലിക്ക് സ്മാരകം വേണം: ഡോ. ആർ സുഗതൻ

കോതമംഗലം : കേരളത്തിലെ പക്ഷി ശാസ്ത്രത്തിന്റെ കളിത്തൊട്ടിലും, പക്ഷികളുടെ പറുദീസയുമാണ് എറണാകുളം ജില്ലയിലെ തട്ടേക്കാട്. കാനന ഭംഗി കൊണ്ടും, കളകളരവം പൊഴിച്ച് ഒഴുകുന്ന പെരിയാറിന്റെ നയന മനോഹാരിത കൊണ്ടും സഞ്ചാരികളുടെയും പക്ഷികളുടെയും, ഇഷ്ട്ട കേന്ദ്രമാണിവിടം. 1983 ഓഗസ്റ്റ്‌ 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ്‌ തട്ടേക്കാട് സ്ഥിതി ചെയുന്ന ഡോ. സാലിം അലി പക്ഷിസങ്കേതം. തെക്കേ ഇന്ത്യയിൽ തന്നെ ഏറ്റവും പക്ഷി നിബിഡമായ പ്രദേശമാണ് പശ്ചിമ ഘട്ടത്തിലെ ആനമുടിയുടെ മടി തട്ടിൽ കിടക്കുന്ന തട്ടേക്കാട്. പ്രകൃതി രമണീയമായ ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയുംകേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളുംകാലാകാലങ്ങളിൽ ഇവിടെ എത്തുന്നു.

പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലിപക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1933 ൽ തിരുവിതാംകൂർ മഹാ രാജാവിന്റെ ക്ഷണം സ്വികരിച്ച്, തിരുവിതാകൂർ – കൊച്ചിയിലെ പക്ഷി ശാസ്ത്ര പഠനത്തിന് വേണ്ടിയാണ് ഡോ സലിം അലി ആദ്യമായി എത്തിയത്. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌.

ഡോ സലിം അലിയോടുള്ള ആദരസൂചകമായി തട്ടേക്കാട്ട് അദ്ദേഹത്തിന്റെ ഒരു സ്‌മാരകം വേണമെന്ന് ഡോ. സലിം അലിയുടെ ശിഷ്യനും, പ്രമുഖ പക്ഷി നിരീക്ഷകനും, സംസ്ഥാന പക്ഷി നിരീക്ഷണ സെല്ലിന്റെ ചുമതലക്കാരനുമായ ഡോ. ആർ സുഗതൻ അഭിപ്രായപ്പെട്ടു. ഇന്ന് ഇവിടെ ദേശാടകരടക്കം ആയിരക്കണക്കിന് ഓരോ ഇനത്തിലുമുള്ള പക്ഷികൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌.ഏറ്റവും കൂടുതൽ ഇനം പക്ഷികളെയും, ഏറ്റവും കൂടുതൽ പക്ഷികളെയും കണ്ട പ്രദേശം തട്ടേക്കാടാണെന്നു ഡോ സലിം അലി തന്നെ തിരുവിതാംകൂർ – കൊച്ചി പക്ഷി പഠന റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്.

(Salim Ali crossing the Periyar river in 1933)

കേരളത്തിലെ പ്രസ്തമായ പെരിയാർ നദി തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്തുമായാണ് ഈ സങ്കേതം നിലകൊള്ളുന്നത്. തട്ടേക്കാടിന്റെകിഴക്ക് വടക്കുകിഴക്കു ഭാഗങ്ങളിൽ കുട്ടമ്പുഴയും, തെക്ക് തെക്കുകിഴക്കു ഭാഗങ്ങളിൽ മലയാറ്റൂർ സംരക്ഷിത വനങ്ങളും, വടക്ക് ഇടമലയാറും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാറുമാണ്. ഇടമലയാർ പെരിയാറ്റിൽ ചേരുന്നത് തട്ടേക്കാടു പ്രദേശത്തു വെച്ചാണ്. പശ്ചിമഘട്ടത്തിൽ സാധാരണ ഉള്ളതു പോലെ നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 35 മീ മുതൽ 523 മീ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും ഉയരം കൂടിയ പ്രദേശം ഞായപ്പിള്ളി മലയാണ്
ഉഷ്ണമേഖലാ വനപ്രദേശമായ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ പ്രധാനമായി മൂന്നിനം വനങ്ങൾ ആണുള്ളത്‌, നിത്യഹരിതവനം, അർദ്ധ നിത്യഹരിതവനം, ഇലപൊഴിയും ഈർപ്പവനം എന്നിവയാണവ. സ്വാഭാവിക വനങ്ങൾക്കു പുറമേ തേക്ക്‌, മഹാഗണിഎന്നിവയുടെ തോട്ടങ്ങളുമുണ്ട്‌. ഭൂതത്താൻ കെട്ട്‌ എന്ന പ്രകൃതിജന്യ അണക്കെട്ടും ഈ പ്രദേശത്താണ്‌. ജലസേചനം ലക്ഷ്യം വച്ചുള്ള കൃത്രിമ അണക്കെട്ടും പ്രദേശത്തോട് ചേർന്നുണ്ട്.

വെള്ളിമൂങ്ങ, മലബാർ കോഴി, കോഴി വേഴാമ്പൽ, തീക്കാക്ക തുടങ്ങി നിരവധി അപൂർവ്വ പക്ഷികളെ പ്രദേശത്തു കണ്ടുവരുന്നു. ലോകത്തു തന്നെ അപൂർവ്വങ്ങളായ തവളവായൻ കിളി(മാക്കാച്ചിക്കാട – Ceylon Frogmouth) മുതലായപക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. ഏഴു ഗ്രാം മുതൽ മൂന്നരകിലോഗ്രാം വരെ ഭാരമുള്ള പക്ഷികളെ പ്രദേശത്തു കാണപ്പെടുന്നു.
തട്ടേക്കാട് വനങ്ങളിൽ പക്ഷികൾക്കു പുറമേ ശലഭങ്ങളും, ആന, കടുവ, കാട്ടുപന്നി, കാട്ടുപൂച്ച, കാട്ടുനായ്‌, നാടൻകുരങ്ങ്‌, പുലി, മാൻ, കുട്ടിത്തേവാങ്ക്, കാട്ടുപോത്ത്, ഉടുമ്പ്, ഈനാംപേച്ചി, മ്ലാവ്‌, കേഴമാൻ, കൂരമാൻ, കീരി, മുള്ളൻ പന്നി, മരപ്പട്ടി, ചെറുവെരുക്‌, മലയണ്ണാൻ, കരടി മുതലായ മൃഗങ്ങളും, കുഴിമണലി മുതൽ പെരുമ്പാമ്പും, രാജവെമ്പാലയും വരെ ഉള്ള ഉരഗങ്ങളുംസങ്കേതത്തിലുണ്ട്‌.

നദികളിലും മറ്റുജലാശയങ്ങളിലും ഉള്ള കനത്ത മത്സ്യസമ്പത്തും പക്ഷികൾക്ക്‌, പ്രത്യേകിച്ച്‌ നീർപക്ഷികൾക്ക്‌ ഇവിടം പ്രിയപ്പെട്ട സ്ഥലമാക്കിയിരിക്കുന്നു.തട്ടേക്കാട് പക്ഷി സങ്കേതത്തിന് ആധാരമായ, പക്ഷികളുടെ കണക്കുകളെ പറ്റി 1933ൽ ഡോ. സലിം അലി പഠിക്കാൻ തട്ടേക്കാട് താമസിച്ചിരുന്ന ആപഴയ കെട്ടിടം ആരും തിരിഞ്ഞു നോക്കാതെ നാമാവശേഷമായി കിടക്കുകയാണെന്നും, അത്‌ പുതുക്കി പണിതു ഡോ സലിം അലി യുടെ ഓർമകൾ കുടികൊള്ളുന്ന ഒരു സ്മാരക മായി മാറ്റണമെന്നു സലിം അലിയോടൊപ്പമുള്ള തന്റെ പഴയകാല ഓർമകൾ ചികഞ്ഞെടുത്തുകൊണ്ട് ഡോ. സുഗതൻ പറഞ്ഞു.

You May Also Like