കോതമംഗലം : എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കോതമംഗലം മുൻസിപ്പാലിറ്റിയേയും കവളങ്ങാട് പാഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന സെന്റ് ജോസഫ് ചർച്ച് റോഡിൽ പാലവും അപ്രോച്ച് റോഡും ആന്റണി ജോൺ എം എൽ എ നാടിനു സമർപ്പിച്ചു.പ്രസ്തുത പാലം നിർമ്മിച്ചതോടെ കോതമംഗലം മുൻസിപ്പാലിറ്റിയിലും കവളങ്ങാട് പഞ്ചായത്തിലും ഉള്ളവർക്ക് എളുപ്പത്തിൽ എൻ എച്ചി ലേക്ക് എത്തിച്ചേരുവാൻ കഴിയും.മുനിസിപ്പൽ കൗൺസിലർമാരായ റോസിലി ഷിബു,എൽദോസ് പോൾ,ഏരിയാ കമ്മറ്റി അംഗം കെ പി മോഹനൻ,സി പി മുഹമ്മദ്,ഇ വി രാധാകൃഷ്ണൻ,മനു ബാബു,ബേസിൽ തോമസ്,അനിയൻ കുഞ്ഞ്,പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
