Connect with us

Hi, what are you looking for?

NEWS

സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായി എസ്. സതീഷിനെ ഉൾപ്പെടുത്തി.

കോതമംഗലം : സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായി എസ്. സതീഷിനെ ഉൾപ്പെടുത്തി. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്. കോതമംഗലം താലൂക്കിൽ നിന്നും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് എസ്. സതീഷ്. കോതമംഗലം അയ്യങ്കാവ് സ്വദേശിയാണ്. ഡിവൈഎഫ്ഐ കോതമംഗലം ഈസ്റ്റ്‌ വില്ലേജ് പ്രസിഡന്റ്, ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക്‌ സെക്രട്ടറി, ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചരിത്രത്തിൽ ആദ്യമായാണ് കോതമംഗലം താലൂക്കിൽ നിന്നും ഒരു സംസ്ഥാന കമ്മിറ്റിയംഗം എന്ന സവിശേഷതയും , കോതമംഗലത്തെ പാർട്ടിക്കുള്ള വലിയ അംഗീകാരമായിട്ടാണ് നേതാക്കളും പ്രവർത്തകരും സതീഷിന്റെ പുതിയ സ്ഥാനലബ്ദിയെ കാണുന്നത്.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...

NEWS

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക...

NEWS

കോതമംഗലം: ചൂട് കനത്ത് കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് വാട്ടർ അതോരിറ്റിയുടെ ശുദ്ധജല വിതരണം മുപ്പത് ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും...