×
Connect with us

AGRICULTURE

കൊക്കോ ഇടവിളയായി കൃഷി ചെയ്തത് ഭാഗ്യം പരീക്ഷിക്കുവാൻ ഒരുങ്ങി റബ്ബർ കർഷകർ

Published

on

കോതമംഗലം: ദക്ഷിണ അമേരിക്കൻ , മെക്സിക്കൻ , ബ്രസീൽ മഴക്കാടുകളില്‍ നിന്നും നമ്മുടെ നാട്ടിൽ എത്തപ്പെട്ട ഒരു നിത്യഹരിതവൃക്ഷമാണ് കൊക്കോ. ചോക്കലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തുവാണ് കൊക്കോയുടെ കുരുക്കൾ. ചോക്കലേറ്റിന്റേയും ചോക്കലേറ്റ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലുള്ള വൻ വർദ്ധന മൂലം കോക്കോയുടെ ആവശ്യകത ഇന്ന് വർദ്ധിച്ചിട്ടുണ്ട്. ഈ അവസരം മുന്നിൽക്കണ്ടാണ് റബ്ബർ കർഷകർ ഇടവിളയായി കൊക്കോ കൃഷി ചെയ്യുവാൻ ആരംഭിച്ചരിക്കുന്നത്. ക്രൂഡോയിൽ വില ചരിത്രത്തിലെ തന്നെ താഴ്ന്നനിലയിൽ തുടരുകയും , റബ്ബർ ഇറക്കുമതി കടിഞ്ഞാൺ ഇല്ലാതെ തുടരുകയും ചെയ്യുന്നതുമൂലം കർഷകർക്ക് റബ്ബറിന്റെ ഭാവി ശോഭനമാണെന്ന് കരുതുവാൻ വയ്യാ. അതുകൊണ്ട് ചെറിയ വരുമാനം എന്ന രീതിയിലാണ് കൊക്കോ കൃഷി ആരംഭിച്ചിരിക്കുന്നത്.

വേനല്‍ മഴ ലഭിക്കുന്ന മേയ്-ജൂണ്‍ മാസങ്ങളാണ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. കേരള കാർഷിക സർ‌വ്വകലാശാല വികസിപ്പിച്ചെടുത്ത സിസിആർപി-1 മുതൽ സിസിആർപി 7 വരെയുള്ള ഏഴ് ഇനങ്ങളും സിസിആർപി-,8,9,10 എന്നീ ഹൈബ്രീഡ് ഇനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. കോതമംഗലം മേഖല പോലെ റബ്ബർ കൃഷി വ്യാപകമായി ചെയ്യുന്ന പ്രദേശങ്ങളിൽ ഇടവിളയായി ചെയ്യാവുന്ന കൃഷിയാണ് കൊക്കോ .റബ്ബർ നട്ടു നാലാം വർഷത്തിന് ശേഷം തൈകൾ നേടുന്നതാണ് ഉചിതം .ഒരേക്കർ റബ്ബർ തോട്ടത്തിൽ ഏകദേശം അമ്പതോളം തൈകൾ നടുവാൻ സാധിക്കും . വളരെയധികം ഇലക്കൊഴിപ്പുള്ളതുകൊണ്ട് മണ്ണിന്റെ നനവ് നിലനിർത്തുവാനും സാധിക്കും എന്നത് നേട്ടമാണ്. ചില കർഷകർ കണ്ണാറ കൃഷിക്ക് ശേഷം കൊക്കോ നടുന്നതും കണ്ടുവരുന്നു. ഉൽപ്പാദനം തുടങ്ങിയ റബ്ബർ തോട്ടങ്ങളിലെ പുല്ല് വളരുന്ന ഭാഗം നോക്കി നാല് മരങ്ങൾക്ക് നടുവിൽ ഒരു കൊക്കോ ചെടി നടുന്നവരും ഉണ്ട്.കൃത്യമായി കോതിയൊരുക്കി വളർത്തിയാൽ റബ്ബർ തോട്ടങ്ങളിലെ കൊക്കോ ചെടി നല്ല ഉൽപ്പാദനത്തിലേക്ക് എത്തുകയും ചെയ്യുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ റബ്ബർ കർഷകരെ അവഗണിക്കുകയും റബ്ബർ ബോർഡിന്റെ ഓഫീസുകൾ വരെ പല പ്രദേശങ്ങളിൽ നിന്നും പിൻവലിക്കുകയും റബ്ബറിന് താങ്ങുവില പോലും നൽകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ റബ്ബറിന്റെ ഇടയിൽ ചെയ്യാവുന്ന കൃഷി കൂടിയാണ് കൊക്കോ. കൂടുതൽ പരിചരണം ആവശ്യമില്ലെന്ന് മാത്രമല്ല കർഷകരുടെ സമയക്രമം അനുസരിച്ചു വിളവെടുപ്പ് നടത്തി വിപണനം നടത്താം എന്ന പ്രയോജനം കൂടിയുണ്ട്. കൂടാതെ പണിക്കൂലിയിനത്തിൽ വരുന്ന നഷ്ടം ഒഴുവാക്കുവാനും കര്ഷകന് സാധിക്കുന്നു. കൃഷി ഭവനുകൾ വഴി കൊക്കോ കൃഷിക്ക് സബ്‌സിഡി നൽകിവരുന്നു. കൊക്കോ കരു ഉണക്കി വിപണനം നടത്തിയാൽ മികച്ച വരുമാനം ലഭിക്കുകയും ചെയ്യുന്നു. കൊക്കോ കുരു എടുത്തശേഷം അതിന്റെ തോട് പശുവിന് തീറ്റയായി കൊടുക്കുന്ന കർഷകരും ഉണ്ട്. അങ്ങനെ റബ്ബർ വിലയിടിവിൽ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഒരു താങ്ങായി മാറുകയാണ് കൊക്കോ കൃഷി.

Click to comment

You must be logged in to post a comment Login

Leave a Reply

AGRICULTURE

കവളങ്ങാട് പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി

Published

on

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം ട്രൈബൽ സെറ്റിൽമെൻ്റ് കോളനിയിലെ കർഷകർക്കാണ് പരിശീലനം നൽകിയത്.കോളനിയിൽ കൃഷി ചെയ്യുന്നതിനു മാത്രമായി നൽകിയിട്ടുള്ള 25 ഏക്കർ സ്ഥലത്ത് കൃഷിയിറക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ 10 മണിക്ക് സെറ്റിൽമെൻ്റ് കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ പരിശീലപരിപാടി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു അദ്ധ്യക്ഷത വഹിച്ചു.റിട്ടയേർഡ് കൃഷി ഓഫീസർ ജോഷി പി എം ക്ലാസ്സ് നയിച്ചു.ബാബു എ എൻ, ശോഭ തങ്കപ്പൻ, ബിന്ദു സോമൻ, കുഞ്ഞുമോൾ ബദറുദ്ധീൻ, പ്രമോട്ടർ അജ്ഞുമോൾ ഭാസ്കരൻ, കൃഷി അസിസ്റ്റൻ്റുമാരായ വിനീഷ് പി എൻ, ഫാത്തിമ എ എ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ രജ്ഞിത്ത് തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ സജി കെ.എ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി കൃതജ്ഞതയും പറഞ്ഞു.

Continue Reading

AGRICULTURE

കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം

Published

on

കോതമംഗലം : ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ കനത്ത കൃഷി നാശം. ഇരുന്നൂറോളം കർഷകർകരുടെ 26,600 വാഴകൾ നശിച്ചു. 1.10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയിൽ 150 കർഷകരുടെ 12,000 കുലച്ച വാഴകൾ, 9000 കുലക്കാത്ത വാഴകൾ. ആകെ 21,000 വാഴകൾക്ക് 60 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം വിലയിരുത്തുന്നു.

വാരപ്പെട്ടിയിൽ 25 കർഷകരുടെ 2500 കുലച്ച വാഴകളും 2500 കുലക്കാത്ത വാഴകളും ഉൾപ്പെടെ ആകെ 20 ലക്ഷം രൂപയുടെ നഷ്ടവും , നെല്ലിക്കുഴിയിൽ 6 കർഷകരുടെ 100 കുലച്ചതും, 150 കുലക്കാത്തതുമായി 250 വാഴകൾക്ക് 95,000 രൂപയുടെ നഷ്ടവും , പിണ്ടിമനയിൽ 6 കർഷകരുടെ 150 കുലച്ചത്, 100 കുലക്കാത്തത്, റബ്ബർ 4 എണ്ണം 1.05 ലക്ഷം രൂപയുടെ നഷ്ടവും , കോട്ടപ്പടിയിൽ 2 കർഷകരുടെ 100 വാഴകൾ 40,000 രൂപയുടെ നഷ്ടവും പ്രാഥമികമായി കണക്കാക്കുന്നു.

Continue Reading

AGRICULTURE

ഷമാം കൃഷിയിൽ നൂറ് മേനി വിളവ്; കർഷകനായി കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസും

Published

on

വാരപ്പെട്ടി : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം വാരപ്പെട്ടി പഞ്ചായത്തിലെ ആറാം വാർഡായ മൈലൂരിൽ മുപ്പത് സെന്റ് സ്ഥലത്ത് പരീക്ഷണടിസ്ഥാനത്തിലും, പൂർണ്ണമായും ജൈവരീതിയിലും കൃഷി ചെയ്ത ഷമാം കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ചു. വെള്ളരി ഇനത്തിൽപ്പെട്ട ഈ ഫലം കുമ്പളങ്ങയുടെ ആകൃതിയും മുറിച്ചാൽ മത്തങ്ങയോടു സാമ്യവുമുള്ള ഷമാം മലയാളത്തിൽ തയ്ക്കുമ്പളം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴത്തിൽ ധാരാളം ധാതുക്കൾ, ജീവകം , പൊട്ടാസ്യം, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമാണ്. ഷമാമിൽ അടങ്ങിയ ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തിയേകാൻ സഹായിക്കുന്നു. ഉറക്കത്തിന്റെ പ്രശ്നങ്ങൾക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഷമാം . മൈലൂർ ചെമ്മായത്ത് സി.എച്ച് അബുവിന്റെ മുപ്പത് സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. വാർഡ് മെമ്പർ കെ.കെ ഹുസൈൻ വിളവെടുപ്പ് ഉത്സവം ഉത്ഘാടനം ചെയ്തു.

പുനെയിൽ നിന്നും വരുത്തിയ ഹൈബ്രിഡ് ഇനം വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ജില്ലാ കാർഷിക വികസന സമിതിയംഗം കെ.എസ് അലിക്കുഞ്ഞ്, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട്, കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ്, കർഷകരായ അഷറഫ് വടക്കേവീട്ടിൽ, സി.എച്ച് അബു, ഷാനു കുന്നേൽ, ഖാദർ വടക്കേവീട്ടിൽ, അൽഫിയ ഫാത്തിമ, ഗസൽ അബൂബക്കർ എന്നിവർ പങ്കെടുത്തു. വടക്കേവീട്ടിൽ അഷറഫും, സി.എച്ച് അബുവും, വി.കെ ജിൻസും ചേർന്നാണ് പരീക്ഷണ അടിസ്ഥാനത്തിലുള്ള ഷമാം കൃഷി ആരംഭിച്ചത്.

Continue Reading

Recent Updates

NEWS20 mins ago

കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം : കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയതിൻ്റെ തൽസമയ സപ്രേഷണവും കോതമംഗലം നിയോജക മണ്ഡലം തല കെ...

CHUTTUVATTOM27 mins ago

രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്...

CHUTTUVATTOM3 hours ago

കേരള പത്രപ്രവര്‍ത്തക അസോസിയേഷനും മെന്റര്‍ അക്കാദമിയും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും...

CHUTTUVATTOM5 hours ago

വൈസ് മെൻ ഇൻ്റർനാഷണൽ എൽമക്രോ അവാർഡ് ജോർജ് എടപ്പാറക്ക്.

കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ 2022 വർഷത്തെ മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നല്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ അവാർഡ് ഡിസ്ട്രിക്റ്റ് 7-ൻ്റെ ഗവർണ്ണർ ജോർജ് എടപ്പാറക്ക്...

NEWS5 hours ago

ലോക പരിസ്ഥിതി ദിനാഘോഷവും കയാക്കുകളുടെ വിതരണവും നടന്നു

കോതമംഗലം :  ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി,എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c യുടെ ആഭിമുഖ്യത്തിൽ നദികൾ ശുചീകരിക്കുന്ന തിന്റെയും, ജല...

CHUTTUVATTOM6 hours ago

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും :– മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ്...

CRIME23 hours ago

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ...

CHUTTUVATTOM24 hours ago

വാവേലി – വേട്ടാംമ്പാറ റോഡരുകിലെ വനഭൂമിയിൽ അപകട ഭീക്ഷണിയായി നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു നീക്കണം.

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ വാവേലി മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള പ്രധാന പാതയുടെ ഒരു വശത്ത് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് ഏതു നിമിഷം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിൽ...

NEWS2 days ago

ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ വാവേലി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്ന് വർഷം മുമ്പാണ് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ഒപ്പുശേഖരണം നടത്തി...

NEWS2 days ago

താലൂക്കിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.കോതമംഗലം വികസന സമിതി യോഗം ആന്റണി ജോൺ എം എൽ...

CHUTTUVATTOM2 days ago

പല്ലാരിമംഗലത്ത് കിണറിൽവീണ പോത്തിനെ ഫയർഫോസ് പുറത്തെടുത്തു.

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കിണറിൽവീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് എത്തി പുറത്തെത്തിച്ചു. രണ്ടാംവാർഡിൽ താമസിക്കുന്ന പുതുവേലിക്കുടി ഹനീഫയുടെ പോത്താണ് മോഡേൺപടിയിൽ താമസിക്കുന്ന മുകളേൽ ഈസയുട കിണറിൽ...

CRIME3 days ago

മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42),...

m.a college kothamangalam m.a college kothamangalam
SPORTS3 days ago

എം. എ. കോളേജിൽ കായിക അധ്യാപക ഒഴിവ്

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ കായിക വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ (ഗവ. ഗസ്റ്റ് ) അദ്ധ്യാപക ഒഴിവുണ്ട് . അതിഥി അദ്ധ്യാപക...

AGRICULTURE3 days ago

കവളങ്ങാട് പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി...

NEWS3 days ago

കെ – ഫോൺ പദ്ധതി : കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും: ആന്റണി ജോൺ എം എൽ എ

കോതമംഗലം :കെ – ഫോൺ പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ...

Trending