Connect with us

Hi, what are you looking for?

NEWS

റബ്ബർ കർഷകരുടെ വില സ്ഥിരത ഫണ്ട് വേഗത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ നിയമ സഭയിൽ.

കോതമംഗലം – റബ്ബർ ഉല്‌പാദക സംഘം വഴി കിലോക്ക് 150 രൂപ വീതം ലഭ്യമാക്കി വരുന്ന വില സ്ഥിരത ഫണ്ട് കോതമംഗലം മണ്ഡലത്തിലെ റബ്ബർ കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു.

റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം പ്രകാരം നിലവിൽ നൽകി വരുന്ന 150 രൂപയിൽ നിന്നും തുക വർദ്ധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തനത് റവന്യൂ വരുമാനത്തിൽ കുറവ് വന്നതും,2019 ഒക്ടോബറിനു ശേഷമുള്ള ജി എസ് റ്റി കോംപൻസേഷൻ പൂർണ്ണമായും ലഭിക്കാത്തതും,നടപ്പു സാമ്പത്തിക വർഷം അവസാന പാദത്തിലെ കടമെടുക്കുന്നതിനുള്ള പരിധി കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും, നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് കുടിശ്ശികയായിട്ടുള്ള സബ്സിഡി വിതരണത്തിനുള്ള നടപടികൾ കൈക്കൊള്ളുന്നതാണെന്നും ബഹു:കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.

റബ്ബറിന്റെ താങ്ങുവില 200 രൂപ ആയി വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന താങ്ങുവിലയായ കിലോയ്ക്ക് 150 രൂപയ്ക്ക് പുറമെ കേന്ദ്ര സഹായമായി 50 രൂപയോടു കൂടി 2020-21 ലെ കേന്ദ്ര ബജറ്റിൽ ഉൾക്കൊള്ളിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അനുകൂലമായ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിൽ ഉണ്ടായിട്ടില്ലെന്നും ബഹു:കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....