കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകൾ ആധുനീക നിലവാരത്തിൽ (BM &BC )നവീകരിക്കുന്നതിനായി 8 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് പിന്നിൽ നിന്ന് ആരംഭിച്ച് തങ്കളം – മലയിൻകീഴ് ബൈപ്പാസ് റോഡിൽ എത്തിച്ചേരുന്ന (ആലുമ്മാവ് – കുരൂർ ) റോഡിന് 4.5 കോടിയും,എം എ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കോഴിപ്പിള്ളി വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ എത്തിച്ചേരുന്ന (എം എ കോളേജ് – എം പി വർഗീസ് )റോഡിന് 3.5 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.
ബി എം & ബി സി ടാറിങ്ങിനു പുറമേ ആവശ്യമായ ഇടങ്ങളിലെല്ലാം കൾവേർട്ടുകളും,റോഡ് വൈഡനിങ്ങ്,ഡ്രൈനേജ്,ഐറിഷ് സംവിധാനങ്ങളും , യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചാണ് ആധുനീക നിലവാരത്തിൽ റോഡ് നവീകരിക്കുന്നത്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തികരിക്കുമെന്നും എം എൽ എ പറഞ്ഞു.
