Connect with us

Hi, what are you looking for?

CRIME

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി റോഡ് ഷോ നടത്തിയ കോതമംഗലത്തെ വിവാദ വ്യവസായിക്കെതിരെ പോലീസ് കേസ് എടുത്തു.

കോതമംഗലം: കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി പുതിയതായി വാങ്ങിയ ഭാര വാഹനങ്ങൾ ഉപയോഗിച്ച് നഗരത്തിലും, പ്രാന്തപ്രദേശങ്ങളിലും റോഡ് ഷോ നടത്തിയ കോതമംഗലത്തെ വിവാദ വ്യവസായി റോയി കുര്യൻനെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ മാസം ഇടുക്കി ചതുരംഗപാറയിൽ പുതിയതായി ആരംഭിച്ച പാറമടയുടെ ഉൽഘാടനതിനോട് അനുബന്ധിച്ച് ഇതര സംസ്ഥാനത്തു നിന്നും വിദേശ വനിതയെ എത്തിച്ച് ബെല്ലി ഡാൻസ് നടത്തുകയും, കോവിഡ് പ്രോട്ടോകോൾ ലംഖിച്ചതിനെതിരെയും പോലീസ് എടുത്തിരുന്നു.

മൂന്ന് മാസം മുൻപ് വാങ്ങിയ ഒരു കോടിയുടെ ആഡംബര വാഹനത്തിന്റെ അകമ്പടിയോടെ പൊതുനിരത്തിൽ നടത്തിയ റോഡ് ഷോയാണ് വിവാദം വിളിച്ചു വരുത്തിയിരിക്കുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളിൽ അപകടകരമായ രീതിയിൽ ഇരിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. തുടർന്ന് കോതമംഗലം നഗരത്തിലേക്ക് റോഡ് ഷോ വന്നപ്പോൾ പോലീസ് കേസ് എടുക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഏഴോളം ടോറസ് വാഹനങ്ങളും, കോടികൾ വിലവരുന്ന ബെൻസ് കാറും ഉൾപ്പടെയുള്ള വാഹനങ്ങളിലാണ് റാലി ആരംഭിച്ചത്, ഉച്ചയോട് കൂടെയാണ് റാലി കോതമംഗലം നഗരത്തിലെ ഭരവാഹനങ്ങൾക്ക് കർശന നിയന്ത്രണമുള്ള പി.ഒ ജംഗ്ഷനിൽ എത്തുകയും മറ്റ് വാഹനങ്ങൾക്ക് ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തത്.

തന്റെ സ്വന്തം വാഹനത്തിനുമുകളിൽ മാസ്‌ക്ക് പോലും വെക്കാതെ ഇദ്ദേഹത്തിന്റെ സവാരി കോതമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ കൂടി കടന്നുപോയിട്ടും പോലീസ് അധികൃതർ ഇടപെടാൻ തയ്യാറായില്ല എന്നതും, നഗരത്തിൽ ഏറെ നേരം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനെ തുടർന്ന് പൊതുജനങ്ങൾ പരാതിപ്പെട്ട ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. ട്രാഫിക്ക് നിയമങ്ങളും കോവിഡ്‌ നിയമങ്ങളും പച്ചയായി ലംഘിച്ച ഇയാൾക്കെതിരെയുും, ടോറസ് ഓടിച്ച ഡ്രൈവർമാർക്കതിരെയും പോലീസ് കേസ് എടുത്തു.

 

https://kothamangalamnews.com/belly-dance-and-night-party-police-take-case-against-thannikkotu-group.html

https://kothamangalamnews.com/benz-gle-roy-kurian-kothamangalam-rto-registration.html

You May Also Like

error: Content is protected !!