കോതമംഗലം : നെല്ലിക്കുഴി ഇരുമലപ്പടി ഐ.ൻ.ടി.യു.സി ചുമട്ടു തൊഴിലാളി ഇരുമലപ്പടി യൂണിറ്റ് അംഗവും ദീർഘകാലം സജീവ കോൺഗ്രസ് പ്രവർത്തകനുമായ ഇസ്മായിൽ ഇളംമ്പ്രകുടി കോൺഗ്രസിൻ്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിലും തൊഴിലാളി ദ്രോഹ നടപടികളിലും പ്രതിഷേധിച്ചു യൂണിയൻ അംഗത്വവും, കോൺഗ്രസ് അംഗത്വത്തിൽ നിന്നും രാജി വെച്ച്
ClTU വിലും മാതൃ സംഘടനയായ സി പി എമ്മിലും ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.
ഇരുമലപ്പടി ബ്രാഞ്ച് ഓഫീസിൽ എൽ സി അംഗം സജി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി പി ഐ എം നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി സി ഇ നാസർ പതാക നൽകി സ്വീകരിച്ചു.
ഇരുമലപ്പടി ബ്രാഞ്ച് സെക്രട്ടറി പി എച്ച് ഷിയാസ് സ്വാഗതം ആശംസിച്ചു.
സിഐടിയു ജില്ല കമ്മിറ്റി അംഗം കെ കെ സുരേഷ് ,സെക്രട്ടറി വിനു കെ കെ,
ലീഡർ ഷംസുദ്ദീൻ ഇ എ, മൈതു കാനാകുഴി, സുനിൽ കെ കെ, രഞ്ജു തങ്കപ്പൻ, മൈതു നാറാണ കോട്ടിൽ, നൗഷാദ് വട്ടപാറ ,ഷമീർ മണക്കാട്ട്എന്നിവരും
നിരവധി പാർട്ടി പ്രവർത്തകരും, തൊഴിലാളി സുഹുത്തുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.കോൺഗ്രസിനേയും ഐഎൻടിയുസി യേയും പൂർണ്ണമായും തള്ളിപ്പറഞ്ഞ് മത നിരപേക്ഷതയുടെ ഭാഗമാവാൻ തൊഴിലാളി പ്രസ്ഥാനത്തിൻ്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധത അറിയിക്കുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന് എൽ സി സെക്രട്ടറി സി ഇ നാസർ വ്യക്തമാക്കി.
You May Also Like
NEWS
നേര്യമംഗലം കാഞ്ഞിരവേലി പ്രദേശത്ത് വന്യജീവികളുടെ ശല്യം അതിരൂഷമാകുന്നു.കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന നശിപ്പിച്ചത് അരലക്ഷം രൂപയോളം വിലമതിക്കുന്ന കാർഷിക വിഭവങ്ങളാണ്. കാഞ്ഞിരവേലി സ്വദേശി പുത്തയത്ത് രതീഷിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത് 60...
NEWS
കോതമംഗലം : ബി .ജെ.പി. കോതമംഗലം മണ്ഡലം പ്രസിഡൻ്റായി നിയുക്തയായ സിന്ധു പ്രവീൺ ചുമതലയേറ്റു. ബിജെപി മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട് ‘ രേഖകൾ സിന്ധു പ്രവീണിനു...
NEWS
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ടയില്‍ അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ കമറുദീന്‍ (54) നെ അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലയില്‍ നടപ്പിലാക്കി...
NEWS
കോതമംഗലം: അനധികൃത മണ്ണ് കടത്ത് പിടികൂടി. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാമല്ലൂര്‍, കുടമുണ്ട എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് അനധികൃതമായി മണ്ണ് ഖനനം ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണ്ണ് കടത്തിക്കൊണ്ടു...
NEWS
കോതമംഗലം :ഡി.എ കുടിശിക ,ലീവ് സറണ്ടർ നിഷേധം , ശമ്പള പരിഷ്കരണ കുടിശ്ശിക തുടങ്ങി 65,000 കോടി രൂപയുടെ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ തിരികെ നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി...
NEWS
കോതമംഗലം : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വനം വകുപ്പിൻറ്റെ തടസ്സവാദത്തെ തുടർന്നാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്നത്. കൊച്ചി മുതൽ മൂന്നാർ...
NEWS
കോതമംഗലം : സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കത്തിന്റെ ഭാഗമായി കോതമംഗലം മേഖലയിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റി.പൊതുജനങ്ങൾ നേരിട്ട് എത്തുന്ന റവന്യൂ ഓഫീസുകളുടെ പ്രവർത്തനം പൂർണമായും നിശ്ചലമായി. താലൂക്കിൽ 13...
NEWS
കോതമംഗലം: യുവ കലാകാരന്മാർക്കായി കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ വജ്ര ജൂബിലി ഫെലോഷിപ്പിന് കോതമംഗലം നെല്ലിക്കുഴി സ്വദേശി കെ.ബി ഷെമീർ അർഹനായി. മാപ്പിള കോൽക്കളി വിഭാഗത്തിലാണ് യുവ അധ്യാപകനും,...
NEWS
കോതമംഗലം : കോതമംഗലം ആയക്കാട് പുലിമലയിൽ ബുധനാഴ്ച രാവിലെ ഇടഞ്ഞ് ഓടിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാ സേനയെത്തി പിടിച്ചുകെട്ടി .പ്രദേശത്ത് ഓടി നടന്നു പരിഭ്രാന്തി പടർത്തിയ പോത്ത്,കിളാർചിരങ്ങര സാജുവിന്റെ വീട്ടിലെത്തി ഇയാളുടെ ഏതാനും...
NEWS
കോതമംഗലം: കുട്ടമ്പുഴയില്‍ വാറ്റുചാരായവും നാടന്‍തോക്കും എക്‌സൈസ് പിടികൂടി. പൂയംകുട്ടി തണ്ട് ഭാഗത്ത് തളിയച്ചിറ റെജി വര്‍ഗീസിന്റെ (45) പേരില്‍ എക്‌സൈസ് കേസെടുത്തു. ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഇയാളുടെ വീട്ടില്‍നിന്നാണ് നാലുലിറ്റര്‍ വാറ്റുചാരായവും 130...
NEWS
കോതമംഗലം: കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര മാസം പിന്നിട്ടു. ഡോ. ജയിംസ് എസ്. പെരേര സ്ഥലം മാറിപ്പോയിട്ട് പകരം ഡോക്ടര്‍ ഇതു വരെ എത്തിയിട്ടില്ല. ഇതുമൂലം...
NEWS
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 30 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . സംസ്ഥാന സർക്കാർ തദ്ദേശ റോഡ് പുനരുദ്ധാരണ...