കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപടിയില്‍ നവീകരിച്ച വനിത വികസന വിപണന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. 2021 – 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7 ലക്ഷം രൂപ ചെലവഴിച്ച് പതിമൂന്നാം വാര്‍ഡിലെ പുലിക്കുന്നേപടിയിലുള്ള വനിത വിപണന കേന്ദ്രത്തിന്റെ മുകള്‍ നിലയാണ് നവീകരിച്ചത്. ഗ്രാമ്പഞ്ചായത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മോള്‍ ഇസ്മായില്‍,ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റാണി കുട്ടി ജോര്‍ജ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ ജോമി തെക്കേക്കര,സാലി ഐപ്,ജയിംസ് കോറമ്പേല്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഡയാന നോബി, ആനീസ് ഫ്രാന്‍സിസ്,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാരായ അബൂബക്കര്‍ മാങ്കുളം,കെ.എം. മൈതീന്‍,ഷാജിമോള്‍ റഫീക്,എ.എ. രമണന്‍,പി.കെ. .മൊയ്തു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെരീഫ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
