പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് 2024-2025 വാർഷികപദ്ധതിയിൽ 7 ലക്ഷംരൂപ വകയിരുത്തി നവീകരിച്ച പൈമറ്റം ജനകീയ ആരോഗ്യകേന്ദ്രം ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണംനടത്തി.വാർഡ്മെമ്പർ റിയാസ് തുരുത്തേൽ സ്വാഗതം പറഞ്ഞു. ബ്ലോക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, പഞ്ചായത്തംഗങ്ങളായ സീനത്ത് മൈതീൻ, സഫിയ സലിം, എ എ രമണനു, മെഡിക്കൽ ഓഫീസർ ഡോ. ശ്രീലക്ഷ്മി, ഹെൽത്ത് ഇൻസ്പെക്ട പി അഭിലാഷ് എന്നിവർ പ്രസംഗിച്ചു.


























































