എറണാകുളം : റെഡ് ക്രോസ് എറണാകുളം ജില്ലബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക് ബ്രാഞ്ചിന്റെ സഹകരണത്തോടെ കാക്കനാട് റെഡ് ക്രോസ് ഭവനിൽ വച്ചു മാർച്ച് 16ന് തിങ്കളാഴ്ച രാവിലെ 10.30ന് ജില്ലയിലെ റെഡ് ക്രോസ് വോളന്റിയേഴ്സിന് കൊറോണ വൈറസിനെതിരെ(കോവിഡ്-19)ജാഗ്രത പാലിക്കുവാൻ പ്രതിരോധ,മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുവാൻ വേണ്ടി ക്ലാസുകൾ നടത്തി.റെഡ് ക്രോസ് ജില്ലാ ബ്രാഞ്ച് പൊതുജന അറിവിലേക്കായി തയാറാക്കിയ ലഖുലേഖ യുടെ വിതരണോത്ഘാടനം ബഹു.തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഉഷ പ്രവീൺ നിർവഹിച്ചു. റെഡ് ക്രോസ് എറണാകുളം ജില്ലാ ചെയർമാൻ ശ്രീ ജോയി പോൾ അധ്യക്ഷത വഹിച്ചു. ഡോ. പി എസ് രഘുത്തമൻ,ഡോ.എൻ സുരേന്ദ്രൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി രഞ്ജിനി ഉണ്ണി, ജില്ലാ വൈസ് ചെയർമാൻ ശ്രീ വിദ്യാധിരൻ പി മേനോൻ,ട്രഷറർ എം കെ ദേവദാസ്,മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ വി ബിജോയി,പി ജെ മത്തായി,എന്നിവർ പ്രസംഗിച്ചു.കണയന്നൂർ താലൂക് ചെയർപേഴ്സൺ ശ്രീമതി പൊന്നമ്മ പരമേശ്വരൻ സ്വാഗതവും താലൂക് സെക്രട്ടറി സജിത്ത് പാലക്കാപ്പിള്ളി നന്ദിയും പറഞ്ഞു.തുടർന്ന് ജില്ലാ ഭരണ കേന്ദ്രമായ കള ക്റ്ററേറ്റിൽ എത്തി കണ്ണികൾ പൊട്ടിക്കുന്നതിന്റെ ഭാഗമായി കവാടത്തിൽ വച്ചിരിക്കുന്ന അണുനശീകരണ ലായിനി ഉപയോഗിച്ച് കൈകൾ കഴുകി ബഹു കളക്ടർക്കു ലഖുലേഖ നൽകുകയും അദ്ദേഹത്തിന്റെ അനുമതി വാങ്ങി സിവിൽ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും വിതരണം നടത്തി. കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ഓഫീസിലെത്തി ജില്ലാ ചെയർമാനും ടീം അംഗങ്ങളും റെഡ്ക്രോസിന്റെ എല്ലാ സഹായവും ആവശ്യപെടുന്ന സമയങ്ങളിൽ നൽകുമെന്നും അറിയിച്ചു.