Connect with us

Hi, what are you looking for?

NEWS

റയോൺസിൽ സന്തോഷം അണപൊട്ടി കുടുംബങ്ങൾക്ക് പട്ടയവുമായി റവന്യൂ മന്ത്രി

പെരുമ്പാവൂർ :റയോൺ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന 25 കുടുംബങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പട്ടയം നൽകി .1989 ൽ ട്രാവൻകൂർ റയോൺസ് പൂട്ടിയതിനെത്തുടർന്ന് അവിടെ താമസിച്ചിരുന്ന നിവാസികളുടെ ദീർഘനാളായുള്ള പട്ടയത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് അവസാനിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു . ക്വാർട്ടേഴ്സ് മുറ്റത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് പട്ടയം വിതരണം നടത്തിയത് .
ട്രാവൻകൂർ റയോൺസ് കമ്പനിയിലെ ജീവനക്കാർക്ക് വേണ്ടി രണ്ടു കുടുംബങ്ങൾക്ക് താമസിക്കാൻ പര്യാപ്തമായ വിധം 25 ക്വാർട്ടേഴ്സുകൾ നിലവിലുണ്ടായിരുന്നപ്പോഴാണ് 1989ൽ ട്രാവൻകൂർ റയോൺസ് പ്രവർത്തനരഹിതമായത് .1990 മുതൽ ക്വാർട്ടേഴ്സ് ഇരിപ്പ് സ്ഥലം പതിച്ചു കിട്ടുന്നതിന് നിവാസികൾ അപേക്ഷ സമർപ്പിച്ചിരുന്നു .
സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കാഞ്ഞതിനാൽ 1996 ൽ ആർ .വാസുദേവൻ മുതൽ കുറച്ചുപേർ കൂടിച്ചേർന്ന് ഹൈക്കോടതിയിൽ കേസ് കൊടുക്കുകയും , അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു .ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന തൊഴിലാളികൾക്ക് ഭൂമി പതിച്ചു കൊടുക്കാനായിരുന്നു വിധി .വാടക കുടിശ്ശിക , ഭൂമി വില , കെട്ടിടത്തിന്റെ മതിപ്പ് വില ഇവ ഈടാക്കിയും , നിബന്ധനകളോടുകൂടിയുമായിരുന്നു പതിച്ചു കൊടുക്കാൻ നിർദ്ദേശിച്ചിരുന്നത് .
എന്നാൽ വീണ്ടും പ്രദേശവാസികൾ തങ്ങളുടെ സാമ്പത്തിക അവസ്ഥ പരിഗണിച്ച് ഉപാധികൾ ഇല്ലാതെ പട്ടയം അനുവദിക്കണമെന്ന ശശിധരന്റെ നേതൃത്വത്തിൽ വീട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യം ഇപ്പോൾ അംഗീകരിച്ച് ലഭിക്കുകയായിരുന്നു .എൽദോസ് കുന്നപ്പള്ളി എംഎൽഎ ഇവരുടെ വിഷമാവസ്ഥ നിയമസഭയിൽ സബ്മിഷൻ ആയി അവതരിപ്പിച്ചിരുന്നു .ക്വാർട്ടേഴ്സിലെ നിലവിലെ കൈവശക്കാരായ 50 പേരിൽ അർഹരായ 24 പേർക്കാണ് ഇപ്പോൾ പട്ടയം നൽകിയിരിക്കുന്നത് .അവശേഷിക്കുന്ന ആളുകൾക്കും പട്ടയം കൊടുക്കുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ ആവശ്യത്തിന് അനുഭാവപൂർവ്വം അർഹരായവർക്ക് വേഗത്തിൽ പട്ടയം അനുവദിക്കാമെന്ന് മന്ത്രി പറഞ്ഞു . പട്ടയ വിഷയത്തിൽ താമസക്കാർക്ക് വേണ്ടി പരിശ്രമിച്ച കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡണ്ട് കൂടിയായ സി വി ശശിയുടെ സേവനങ്ങൾ പ്രത്യേകം പരാമർശിക്കപ്പെട്ടു .
എൽദോസ് കുന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ഉമേഷ് എൻ . എസ്. കെ. സ്വാഗതം ആശംസിക്കുകയും ,ആർ ഡി ഒ പി.എൻ. അനി നന്ദി രേഖപ്പെടുത്തുകയും ചെയ്തു .ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ മുഖ്യാതിഥിയായി .എടിഎം വിനോദ് രാജ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ടി അജിത് കുമാർ , ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എൻ മിഥുൻ , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശാരദ മോഹൻ , ഷൈമി വർഗീസ് , കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു സി ജെ , മെമ്പർമാരായ കെ എം ഷിയാസ് , ഫൗസിയ സുലൈമാൻ ,ലിസി ജോണി ,വിവിധ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രമുഖരായ സി വി ശശി ,പി ജെ തങ്കച്ചൻ , കെ ഡി ഷാജി , അഡ്വ .രമേശ് ചന്ദ് , സോളി ബെന്നി , പോൾ വർഗീസ് , റഹീം വല്ലം , വർഗീസ് മൂലൻ തുടങ്ങിയവർ സംസാരിച്ചു .

 

You May Also Like

error: Content is protected !!