കോതമംഗലം : ലോക്ക് ഡൗണിന്റെ തുടർന്ന് നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടി ആയി രണ്ടാം ദിവസം റേഷനരി വിതരണം അരി ഇല്ലാത്തതിനാൽ നിർത്തി വെക്കേണ്ടി വന്നു. കോട്ടപ്പടി, നെല്ലിക്കുഴി, ചെറുവട്ടൂർ, പുതുപ്പാടി, കുടമുണ്ട മേഖലകളിലെ പത്തോളം റേഷൻ കടകളിലാണ് റേഷൻ വിതരണം നിർത്തി വെക്കേണ്ടി വന്നത്. സർക്കാരും ബന്ധപ്പെട്ട ചുമതലകാരും എല്ലാം റെഡി എന്നു പറഞ്ഞെങ്കിലും രണ്ടാം ദിവസം തന്നേ അരി വിതരണം നിർത്തി വെക്കേണ്ടി വന്നത് അങ്ങേ അറ്റം പ്രതിഷേധാർഹമാണ്. മഞ്ഞ കാർഡിന് 35 കിലോ വീതവും, പിങ്ക് കാർഡിന് ആളോഹരി 5 കിലോവീതവും, നീല വെള്ള കാർഡ് ഉടമകൾക്ക് 15 കിലോ വീതവും അരി സൗജന്യമായി കൊടുക്കുമെന്ന സർക്കാർ പറഞ്ഞത്. ഇതിൽ തന്നേ 70% വെള്ളരിയും 30%മാത്രം മട്ട അരിയുമാണ്. കൊറോണ ദുരന്തത്തിന്റെ ഈ സാഹചര്യത്തിൽ ഇതു ഭരണാധികാരികളുടെ ഗുരുതരമായ വീഴ്ച്ചയാണെന്നും , ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന് മണ്ഡലം പ്രിസിഡന്റ് എം. എസ്. എൽദോസ് ആവശ്യപ്പെട്ടു.