Connect with us

Hi, what are you looking for?

CHUTTUVATTOM

റേഷൻ വ്യാപാരികൾക്ക് ശമ്പളവും ഉത്സവ ബദ്ധയും ലഭിക്കാത്തതിൽ പ്രതിഷേധം.

കോതമംഗലം : ഓണക്കാലത്ത് മറ്റെല്ലാ വിഭാഗങ്ങൾക്കും സർക്കാർ ഉത്സവബദ്ധയും,സർക്കാർ ജീവനക്കാർക്ക് അഡ്വാൻസ് ശമ്പളവും, പെൻഷൻകാർക്ക് രണ്ടുമാസ പെൻഷനും, ഒരുമിച്ച് നൽകിയപ്പോൾ കിറ്റ് വിതരണവും,സ്പെഷ്യൽ അരിവിതരണവും നടത്തി ജനങ്ങളിൽ നിന്നും നിരവധി പരാതി കേൾക്കേണ്ടിവന്ന റേഷൻ വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച ഓണം ഉത്സവബദ്ധയും.ഓഗസ്റ്റ് മാസത്തെ വേതനവും, നൽകാത്ത സർക്കാർ നടപടിയിൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രസർക്കാർ നൽകിവരുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അരിയും,എപിഎൽ വിഭാഗത്തിന്റെ വെട്ടിക്കുറിച്ച് റേഷൻ പുനസ്ഥാപിക്കുന്നതിനും, ആവശ്യമായ ഇടപെടലുകൾ കേരള സർക്കാർ നടത്തണമെന്നും റേഷൻ വ്യാപാരികളുടെ കിറ്റിന്റെ കമ്മീഷൻ കുടിശ്ശിക ഉടൻ നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡണ്ട് വി.വി.ബേബി, ജില്ലാ വൈസ് പ്രസിഡണ്ട് മാജോ മാത്യു ,താലൂക്ക് സെക്രട്ടറി എം.എം രവി,ബിജി മാത്യു, പി.പി. ഗീവർഗീസ്, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

You May Also Like