കോതമംഗലം : രാജീവ് യൂത്ത് ഫൌണ്ടേഷൻ തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകളും തൈകളും മണ്ഡലത്തിലെ വിവിധ പ്രേദേശങ്ങളിൽ വിതരണം ചെയ്തു. RYF മണ്ഡലം ചെയർമാൻ വിജിത്ത് വിജയൻ മണ്ഡലം കോർഡിനേറ്റർ രാഹുൽ പാലേകുന്നേൽ എന്നിവർ നേതൃത്വം നൽകി. അധ്യാപകർ,സാമൂഹ്യ പ്രവർത്തകർ,മുതിർന്ന പൗരൻമാർ എന്നിവർ ഈ ദൗത്യത്തിന്റെ ഭാഗമായി.

വിദ്യാർത്ഥികളിൽ കൃഷിയിൽ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് പരുപാടി സംഘടിപ്പിച്ചത്. ആറോളം പ്രദേശങ്ങളിൽ ആണ് പരുപാടി സംഘടിപ്പിച്ചത്. ഓരോ പ്രദേശത്തും ധനശാന്ത് ബാബു, മനു സോമൻ, ജിഷ പ്രതോഷ്, അഭിജിത് ശിവൻ, അനന്ദു കുഞ്ഞുമോൻ, അഖില തങ്കപ്പൻ, അതുൽ തങ്കരാജ് എന്നിവർ നേതൃത്വം നൽകി.



























































