NEWS
ആർച്ചറി, ഷൂട്ടിംങ് ദേശീയതല മത്സരത്തിനു യോഗ്യതനേടി എം. എ. ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ

കോതമംഗലം :കൊൽക്കത്തയിൽ നടക്കുന്ന ദേശീയതല ഐസിഎസ്ഇ സ്കൂൾ ആർച്ചറി ചാമ്പ്യൻഷിപ്പിലും , ബംഗ്‌ളൂരുവിൽ നടക്കുന്ന ഷൂട്ടിംങ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുവാനുള്ള യോഗ്യത നേടി കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ. കേരളാ റീജിയന്റെ സംസ്ഥാനതല സെലക്ഷൻ ക്യാമ്പ് കഴിഞ്ഞ ദിവസം എം. എ ഇന്റർനാഷ്ണൽ സ്കൂളിൽ നടന്നു. കേരളത്തിലെ ഐ സി എസ് ഇ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തത്. എം. എ ഇന്റർനാഷണൽ സ്കൂളിൽ നിന്ന് ഇഷിത ലിജ എബി , നികേത് പോൾ, റിതിക ടിക്കിൻസ്, ആൻ മരിയാ ഗ്രിഗി, സായ അനു എന്നീ വിദ്യാർത്ഥികൾ സെപ്റ്റംബർ 28, 29 തീയതികളിൽ കൊൽക്കത്തയിൽ വച്ചു നടക്കുന്ന ദേശീയ തല ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത നേടി. കൂടാതെ ഇഷിതാ ലിജ എബി , നികേത് പോൾ എന്നിവർ ബെസ്റ്റ് ആർച്ചർ അവാർഡും കരസ്ഥമാക്കി.
ഷൂട്ടിംങ്ങിൽ നേതൻ ഫിലിപ്പ്, ജോഷ്ബി ബിന്നി, നയനാ ഷാജി, ആരൺ പ്രമോദ്, അലിഷ പ്രമോദ് കുര്യൻ, അനബെൽ ട്രീസ മരിയ തോമസ് എന്നിവരാണ് യോഗ്യത നേടിയത്. സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള തീയതികളിൽ ബംഗ്ലൂരുവിൽ വെച്ചാണ് ഷൂട്ടിങ് മത്സരം നടക്കുന്നത്.
CRIME
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കോതമംഗലം: ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഓടക്കാലി പുതുപ്പേലിപ്പാടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് ഇയാൾ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത് .അരവിന്ദ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
CRIME
ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.
NEWS
തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം