കോതമംഗലം : പുന്നേക്കാട് കളപ്പാറയില്‍ മ്ലാവ് ഓട്ടോയില്‍ ഇടിച്ച് മാമലകണ്ടം സ്വദേശിയായ യുവാവിന്റെ ദാരുണാന്ത്യത്തില്‍ നാടാകെ പ്രതിഷേധം ശക്തം. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ഭൂതത്താന്‍ കെട്ട് മുതല്‍ പോത്തുപാറ വരെ ട്രഞ്ചും ഫെന്‍സിങും, പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ രണ്ടര കിലോമീറ്റര്‍ ഫെന്‍സിംഗും വഴിവിളക്കും സ്ഥാപിക്കുകയും കൂടുതല്‍ ആന വാച്ചര്‍മാരെ നിയമിക്കുകയും ഇവര്‍ക്ക് മാസംതോറും മുടക്കമില്ലാതെ ശമ്പളവും, റോഡിന് ഇരുവശത്തേ കാട്‌വെട്ടും അടിയന്തിരമായി നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വെളിയേൽചാൽ സെൻ്റ് ജോസഫ് ഫൊറോന പള്ളി വികാരി റവ.ഡോ. തോമസ് ജെ. പറയിടം ഉദ്ഘാടനം ചെയ്തു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, ബീന റോജോ, ജോമി തെക്കേക്കര, ഗോപി മുട്ടത്ത്, മഞ്ജു സാബു, കെ.എ. സിബി, ജോജി സ്‌കറിയ, എ.പി. എല്‍ദോസ്, പി.എ. രവി, എ.ടി. പൗലോസ്, ഫാ. സിബി ഇടപുളവന്‍ എന്നിവര്‍ പങ്കെടുത്തു.
You May Also Like
NEWS
കോതമംഗലം: ഡ്രൈഡേ ദിനത്തില്‍ ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ട് വന്ന നാല് ലിറ്റര്‍ വിദേശമദ്യം പോലീസ് പിടികൂടി. നേര്യമംഗലം സ്വദേശി ആന്തിയാട്ട് സുനില്‍ (45) ആണ് കരിമണല്‍ പോലീസിന്റെ പിടിയിലായത്. കരിമണല്‍ പോലീസ് സര്‍ക്കിള്‍...
NEWS
കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടിങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവ 339 വർഷം മുൻപ് കോതമംഗലം കോഴിപ്പിള്ളിയിൽ എത്തിയപ്പോൾ ബാവയെ ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്...
NEWS
കോതമംഗലം : വിശുദ്ധ മാർത്തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്നതിന്റെ ഭാഗമായി തീർത്ഥാടകർക്ക് തുണി സഞ്ചികൾ വിതരണം ചെയ്തു. ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വാരപ്പെട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കുടുംബരോഗ്യ കേന്ദ്രത്തത്തിന്റെ...