കോതമംഗലം: ബൈക്കപകടത്തില്‍ പരിക്കേറ്റ് സഹായം തേടുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങാന്‍ കൈകോര്‍ത്ത് കോതമംഗലത്തെ പ്രൈവറ്റ് ബസ്സുകളും. 22ഓളം സ്വകാര്യ ബസ്സുകളാണ് ഐറിനും ഐവിനും വേണ്ടി നിരത്തിലിറങ്ങിയത്.. ചികിത്സാ സഹായത്തിനായുള്ള യാത്ര ട്രാഫിക് എസ് ഐ ബഷീര്‍ സിപി ഫ്‌ളാഗ് ഓഫ് ചെയ്യ്തു.ഒരാഴ്ച മുന്‍പാണ് മേഴ്സിയുടെയും സാജുവിന്റെയും കുടുംബത്തിലേക്ക് ദുരന്തം കടന്നു വന്നത്. 18 വയസ്സുള്ള മകള്‍ ഐറിനും 14 കാരനായ മകന്‍ ഐവിനും പള്ളിയില്‍ പോയി മടങ്ങും വഴി വീടിനരികില്‍ വച്ചുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മക്കളുടെയും വലതുകാല്‍ തകര്‍ന്നു.
ഐറിനും ഐവിനും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് അടിമാലിയില്‍ നിന്ന് വന്ന കാര്‍ വന്നിടിച്ചാണ് അപകടം ഉണ്ടായത്. 24 ലക്ഷത്തോളം രൂപയാണ് ഇരു സഹോദരങ്ങളെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായി വേണ്ടത്. ഈ പണം സുമനസുകളില്‍ നിന്ന് സമാഹരിക്കാന്‍ കഴിയുമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ.