Connect with us

Hi, what are you looking for?

AUTOMOBILE

നാളെ മുതൽ പഴയ ബസ് ചാർജും, അയല്‍ ജില്ലകളിലേക്ക് സര്‍വീസും.

comrade

കോതമംഗലം : അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ബസുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും. നിന്നുകൊണ്ട് യാത്ര പാടില്ലെന്നും എല്ലാ സീറ്റിലും യാത്രക്കാരാകാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തിക്കിത്തിരക്കി ബസില്‍ കയറിയാല്‍ നടപടി ഉണ്ടാവും. നിയന്ത്രിത മേഖലകളില്‍ സ്റ്റോപ്പ് ഉണ്ടാവില്ല. ബസിൽ ഹാൻഡ് സാനിറ്റസർ ഉണ്ടാകണമെന്നും , യാത്രക്കാർ നിർബന്ധമായും മാസ്കുകൾ ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഉടമകളുടെ പ്രശനങ്ങൾ പിന്നീട് പണിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

You May Also Like