ഏബിൾ സി.അലക്സ്
കോതമംഗലം : വിണ്ടും മറ്റൊരു കലാസൃഷ്ടിയുമായി, പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് അത്ഭുതം തീർക്കുകയാണ്. എന്നും വൃത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഡാവിഞ്ചി ഇത്തവണ വിറകുകൾ കൊണ്ടായിരുന്നു പരീക്ഷണം. പ്രശസ്ത ചലച്ചിത്ര താരവും, നിർമ്മാതാവും, സംവിധായകനുമായ പൃഥിരാജ് സുകുമാരൻ്റ രൂപം വിറകുകൾ കൊണ്ട് തീർക്കുകയായിരുന്നു ഇദ്ദേഹം. പേപ്പറിൽ ചിത്രം വരക്കും പോല അത്ര എളുപ്പമല്ല വിറകുകൾ ചേർത്തുവച്ചുകൊണ്ട് ചിത്രം വരക്കുന്നതെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. വിറകിൽ ചിത്രം മെനഞ്ഞെടുക്കുമ്പോൾ മുഖഛായ അതേ പോലെ കൊണ്ടുവരുവാൻ നല്ല പരിശ്രമം വേണം എന്നു ഇദ്ദേഹം പറയുന്നു.
ഇനിയും കണ്ടെത്താൻ ഇതു പോലെ എത്ര എത്ര വ്യത്യസ്ത മീഡിയങ്ങൾ ഈ ലോകത്തുണ്ട് യെന്നും, ആ വ്യത്യസ്ത മീഡിയങ്ങൾ കണ്ടെത്തി ചിത്രങ്ങൾ തിർക്കാനുള്ള തൻ്റെ ശ്രമം ഇനിയും തുടരും എന്നും ഡാവിഞ്ചി പറയുന്നു. പഴയ തുണികൾ കൊണ്ടും, പുക കൊണ്ടും, ഉറുമ്പുകൾ കൊണ്ടും, മുള്ളാണികൾ കൊണ്ടും ഒക്കെ പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ തീർത്ത് ജനശ്രദ്ധ ആകർഷിക്കാനും, അവരുടെയൊക്കെ മനസ്സിൽ കൂടു കൂട്ടി ചേക്കേറാനും ഇതിനൊടകം തന്നെ ഈ കലാകാരാനായിട്ടുണ്ട്.