Connect with us

Hi, what are you looking for?

NEWS

പോഷന്‍ മാ- 2023 ബ്ലോക്ക് തല ഉദ്ഘാടനം നടത്തി

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാ- 2023 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ നിര്‍വഹിച്ചു.വനിത ശിശു വികസന വകുപ്പ് കോതമംഗലം ഐസിഡിഎസ് – ന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍,കൗമാരക്കാരായ പെണ്‍കുട്ടികള്‍ ,പാലൂട്ടുന്ന അമ്മമാര്‍,ഗര്‍ഭണികള്‍,എന്നിവരുടെ ഇടയില്‍ പോഷണ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പോഷണ്‍ മാ പദ്ധതിയുടെ പ്രവര്‍ത്തനം. പോഷക ആഹാര കുറവുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചുകൊണ്ട് ആരോഗ്യമുള്ള തലമുറയാണ് ലക്ഷ്യം.സുപോഷിക് ഭാരത്, സാക്ഷര്‍ ഭാരത്,സാക്ഷിത് ഭാരത്, എന്നതാണ് 2023 – ലെ പോഷന്‍ മാ യുടെ പ്രമേയം. 30 വരെ വിവിധ പഞ്ചായത്തുകളില്‍ പോഷന്‍ മാ യുടെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബ്ലോക്ക് ഉമ്മന്‍ ചാണ്ടി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ്, ബ്ലോക്ക് സ്ഥിരം സമനി ചെയര്‍മാന്‍ മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍, അംഗങ്ങളായ ഡയാന നോബി, നിസ മോള്‍ ഇസ്മായില്‍,സിഡിപിഒ പി.വി. ഷീല എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

NEWS

കോതമംഗലം: വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങി, വീട്ടിലേക്ക് നടന്നുപോയ ആറാം ക്ലാസുകാരിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ഊന്നുകല്ലിന് സമീപം വന മേഖലയില്‍...

NEWS

കോതമംഗലം : ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . 25 വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി.കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ആണ്...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ എം.എസ് സി സൂവോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05/12/23ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എം....

NEWS

കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി എല്‍ഡിഎഫ് മുനിസിപ്പല്‍ തല കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായ പ്രചരണ ജാഥയുടെ ഉദ്ഘാടനം സബ്സ്റ്റേഷന്‍പടിയില്‍ സിപിഐഎം...