പോത്താനിക്കാട് : പുതിയ മൃഗാശുപത്രി മന്ദിരത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് വര്‍ഗീസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് ഫിജിന അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സാലി ഐപ്പ്, പഞ്ചായത്തംഗങ്ങളായ ഡോളി സജി, മേരി തോമസ്, ബിസിനി ജിജോ, സജി കെ വര്‍ഗീസ്, മേരി തോമസ്, ടോമി ഏലിയാസ്, ആശ ജിമ്മി, എന്‍. എം. ജോസഫ്, സുമ ദാസ്, വെറ്ററിനറി സര്‍ജന്‍ ഡോ. ജെസി കെ ജോര്‍ജ് , ഡോ. സുമീറ, മേജോ അനില്‍കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.
