Connect with us

Hi, what are you looking for?

NEWS

പഞ്ചായത്തിന് മുന്നില്‍ എല്‍ഡിഎഫ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു.

കോതമംഗലം : പോത്താനിക്കാട് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താത്തതില്‍ പ്രതിഷേധിച്ചും, ഡൊമിസിലിയറി സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചും എല്‍ ഡി എഫിന്റെ പഞ്ചായത്ത് മെമ്പര്‍മാര്‍ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ശ്രീ വി കെ രാജന്‍ അദ്ധ്യക്ഷനായ സമരത്തില്‍ സുമ ദാസ് സ്വാഗതം പറഞ്ഞു.വില്‍സന്‍ ഇല്ലിക്കല്‍ ഉദ്ഘാടനവും ചെയ്തു. കൂടാതെ ബിസ്‌നി ജിജോ, മേരി തോമസ് തുടങ്ങിയവര്‍ സംരിച്ചു. രോഗം പടര്‍ന്ന് പിടിച്ച് കോവിഡ് രോഗികള്‍ ദിനംപ്രതി പഞ്ചായത്തില്‍ കൂടുമ്പോഴും പഞ്ചായത്ത് ഭരണസമിതി കയ്യും കെട്ടി നോക്കി യിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. വാര്‍ഡ് മെമ്പര്‍മാരാകട്ടെ എന്തു ചെയ്യണമെന്നറിയാതെ സ്വയം കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്.

ഡൊമി സിലിയറി സെന്റര്‍ തുടങ്ങനായി ഗവ: എല്‍പി സ്‌കകള്‍ ഏറ്റെടുക്കും എന്ന് പറഞ്ഞിട്ട് ഒരു നടപടി ക്രമങ്ങളും പഞ്ചായത്ത് നടത്തിയിട്ടില്ല. പഴയ ഏതാനും കട്ടിലുകള്‍ എല്‍ പി സ്‌കൂളില്‍ എത്തിച്ചതല്ലാതെ ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ടുപോലും തയാറാക്കി നല്‍കാന്‍ പഞ്ചായത്തിനായിട്ടില്ല. ഡി സി സി സെന്ററിന്റെ അഭാവം മൂലം ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ കോളനി പ്രദേശങ്ങളലെ ആളുകള്‍ വളരെ കഷ്ടതയിലാണ് കഴിയുന്നത്. പഞ്ചായത്ത് ആബുലല്‍സ് സൗകര്യം ഏര്‍പ്പെടുത്താത്തത് ആളുകളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കമുള്ള ഭരണപക്ഷ മെമ്പര്‍മാര്‍ പഞ്ചായത്തിലേക്ക് തിരിഞ്ഞ് നോക്കാറുമില്ല. ഭരണം യൂത്ത് കോ ഒര്‍ഡിനേറ്ററെ ഏല്‍പിച്ച് വീട്ടില്‍ ഇരിപ്പാണ് പ്രസിഡന്റ്. ഭരണത്തിന്റെ തുടക്കം മുതല്‍ ഈ കോ ഒഡിനേറ്ററാണ് ഭരണം കയ്യാളുന്നത്.

മകന്‍ കോവിഡ് ബാധിച്ചതിനാല്‍ രോഗലക്ഷണങ്ങളുമായി നിലവില്‍ ഒരു ടെസ്റ്റും നടത്താതെ വീട്ടില്‍ നിരീക്ഷത്തത്തില്‍ ഇരുന്ന പ്രസിഡന്റ് സമരം നടന്ന ദിവസം രാവിലെ പത്ത് മണിക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തി റിസല്‍ട്ട് പോലും നോക്കാതെ നേരേ പഞ്ചായത്തില്‍ വന്നിരുന്ന കാഴ്ചയാണ് കണ്ടത്. ഇതില്‍ മെമ്പര്‍ മാര്‍ക്കും ജീവനക്കാര്‍ക്കും തികഞ്ഞ അമര്‍ഷവും ഉണ്ടായി. കോവിഡ് പ്രോട്ടോകോള്‍ ലംഗിച്ച പ്രസിഡന്റിന്റെ നിലപാടിനെതിരെസ്ഥലത്ത് എത്തിയ സ്ഥലം സി ഐ യോടും, പഞ്ചായത്ത് സെക്രട്ടറിയോടും ഇക്കാര്യം രേഖ മൂലം പരാതിപ്പെട്ടിട്ടുമുണ്ട്. പഞ്ചായത്തിലെ ജനങ്ങള്‍ ആകെ ദുരിതത്തിലാകുമ്പോഴും സര്‍ക്കാര്‍ തീരുമാതങ്ങള്‍ പോലും ഇവിടെ നടപ്പിലാക്കുന്നില്ല. ജനരോക്ഷം ശക്തമാകുന്ന വേളയിലാണ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഇത്തരത്തിലുള്ള സമരം സംഘടിപ്പിച്ചത്.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...