Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ സഹകരണ റിസ്ക് ഫണ്ട്‌ പദ്ധതിയിൽ മരണാനന്തര/ചികിത്സാ ധനസഹായമായി 6,30,74,912/- രൂപ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ

കോതമംഗലം :കോതമംഗലം മണ്ഡലത്തിൽ സഹകരണ റിസ്ക് ഫണ്ട്‌ പദ്ധതിയിൽ മരണാനന്തര/ചികിത്സാ ധനസഹായമായി 6,30,74,912/- രൂപ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. സഹകരണ റിസ്ക് ഫണ്ട്‌ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോതമംഗലം മണ്ഡലത്തില്‍ റിസ്ക്‌ ഫണ്ട്‌ ആനുകൂല്യത്തിനായി മരണാനന്തര/ ചികിത്സാ ധനസഹായമായി 23.06.2024 വരെ 680 അപേക്ഷകളിലായി 560 വായ്പക്കാര്‍ക്ക്‌ 6,30,74,912/- രൂപയുടെ ധനസഹായം അനുവദിച്ചു നൽകിയിട്ടുണ്ട്.

അര്‍ഹരായ മുഴുവന്‍ വ്യക്തികള്‍ക്കും സമയബന്ധിതമായി ധനസഹായം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്‌ ബോര്‍ഡിന്റെ വൈസ്‌ ചെയര്‍മാന്‍ എല്ലാ സെക്ഷനുകളുടെയും യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത്‌ അവലോകനം നടത്തുകയും കൂടാതെ ബോര്‍ഡിന്റെ ജോയിന്റ്‌ രജിസ്ട്രാര്‍/സെക്രട്ടറി ഓണ്‍ലൈനായും എറണാകുളം മേഖലാ ആഫീസിലും കോഴിക്കോട്‌ മേഖലാ ആഫീസിലും നേരിട്ടും അവലോകന യോഗങ്ങള്‍ നടത്തുകയും പ്രോഗ്രസ്സ്‌ റിപ്പോര്‍ട്ട്‌ പരിശോധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്‌ .

അപേക്ഷകളിലെ ന്യൂനതകള്‍ പരമാവധി ഒഴിവാക്കി ബോര്‍ഡില്‍ സമർപ്പിക്കുന്നതിനായി അപേക്ഷകള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ്‌ രജിസ്ട്രാര്‍(ജനറല്‍) / ജോയിന്റ്‌ ഡയറക്ടര്‍/ കണ്‍കുറണ്ട്‌ ആഡിറ്റര്‍/ അസിസ്റ്റന്റ്‌ രജിസ്ട്രാര്‍/ വാല്യുവേഷന്‍ ആഫീസര്‍മാര്‍ പരിശോധിച്ച്‌ പരമാവധി ന്യൂനതകള്‍ ഒഴിവാക്കി ബോര്‍ഡില്‍ ലഭ്യമാക്കുന്നതിന്‌ ഒരു ചെക്ക്‌ ലിസ്റ്റ്‌ തയ്യാറാക്കി ടി ആഫീസുകളില്‍ സമര്‍പ്പിച്ചിട്ടുണ്ട്.കൂടാതെ സഹകരണ സംഘം രജിസ്മാറുടെ അദ്ധ്യക്ഷതയില്‍ 31.01.2024 തീയതി ഒരു അവലോകനയോഗം നടത്തുകയും ആയതിന്റെ അടിസ്ഥാനത്തില്‍ കുടിശ്ശിക ഫയലുകള്‍ മാര്‍ച്ച്‌ 2024 നകം തീര്‍പ്പാക്കുന്നതിനുളള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കി നടപടികള്‍ സ്വീകരിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ 31.01.2024 വരെ ലഭ്യമായിട്ടുള്ള അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്‌. ടി തീയതിയ്ക്കുശേഷം ബോര്‍ഡില്‍ ലഭിച്ച റിസ്ക്‌ ഫണ്ട്‌ ധനസഹായ അപേക്ഷകളില്‍ സമയബന്ധിതമായി ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള ഫയല്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളതായി മന്ത്രി വി എൻ വാസവൻ സഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഗവ എൽ പി സ്കൂൾ കോട്ടപ്പടി നോർത്ത് 74-ാംസ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷാലി ടീച്ചറിന്റെ യാത്രയയപ്പും അധ്യാപക രക്ഷകർ രക്ഷകർത്ത്യ സംഗമവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ...

NEWS

പോത്താനിക്കാട്: അടിവാട് എംവിഐപി കനാലില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൊടുപുഴ കുമാരമംഗലം ചോഴാംകുടിയില്‍ പൈങ്കിളിയുടെ മകന്‍ ബിനു (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അടിവാട് തെക്കേ കവലക്കു സമീപം എംവിഐപി കനാലില്‍...

NEWS

കോതമംഗലം: പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. എം.എ. കോളജ് എംകോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃശൂര്‍ ആലപ്പോട്ട് കൊക്കഡ്ര വീട്ടില്‍ ദിനേശ്മിനി ദന്പതികളുടെ ഏക മകള്‍ ശ്രീലക്ഷ്മി ദിനേശ്...

NEWS

കോതമംഗലം: പെരിയാറില്‍ ഇഞ്ചത്തൊട്ടി ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പുഴയുടെ തീരത്തോട് ചേര്‍ന്ന് ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മൃതദേഹം കണ്ടത്. 60 വയസിന് മേല്‍ തോന്നിക്കുന്ന പുരുഷനാണ്....

NEWS

കോതമംഗലം :കാരക്കുന്നം ഫാത്തിമ മാതാ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിക്ക് തുടക്കമായി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോർജ് വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു. ചാർട്ടേഡ്...

NEWS

കോതമംഗലം : കോട്ടപ്പടി -പിണ്ടിമന പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് 3.25 കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന 30 കിലോമീറ്റർ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ പ്രവർത്തി ആരംഭിക്കുന്നു. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ അയനിച്ചാൽ...

NEWS

കോതമംഗലം : കേരള സീനിയർ ലീഡേഴ്‌സ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി കോതമംഗലം പാലമറ്റം സ്വദേശി ജോമോൻ പാലക്കാടൻ തെരെഞ്ഞെടുക്കപ്പെട്ടു. എറണാകുളം പ്രസിഡൻസി ഇന്റർനാഷണൽ ഹോട്ടലിൽ ചേർന്ന സമ്മേളനത്തിൽ ആണ് പുതിയ ഭാരവാഹികളെ...

NEWS

കോതമംഗലം : നാടിന് അഭിമാനമായി മാറിയ അക്ഷര സിജുവിന് ആദരം.സംസ്ഥാന തല ഹയർ സെക്കണ്ടറി ശാസ്ത്രോത്സവത്തിൽ അറ്റ്ലസ് ഡ്രോയിങ് മേക്കിങ് സ്ഥാന തലത്തിൽ മൂന്നാം തവണയും തുടർച്ചയായി ഒന്നാം സ്ഥാനം ലഭിച്ച അക്ഷര...

NEWS

മൂവാറ്റുപുഴ:പകുതി വിലക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് അനന്തു കൃഷ്ണനെ...

NEWS

കോതമംഗലം: കോട്ടയം സർക്കാർ കോളേജിൽ നേഴ്സിംഗ് വിദ്യാർത്ഥികളുടെ റാഗിങ്ങിൽ പ്രതിക്ഷേധിച്ച് ആംആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് മെഴുകുതിരി ദീപം തെളിയിച്ച് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

വേട്ടാംപാറ : മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന് എതിരെ കളക്ട്രേറ്റിൽ വകുപ്പിന്റെ ജില്ല ഓഫീസിനു മുൻപിൽ വേട്ടാംപാറ പൗരസമിതി പ്രതിഷേധ ധർണ്ണ നടത്തി . വേട്ടാപാറ നോബൽ...

NEWS

ഷാനു പൗലോസ് കോതമംഗലം:  ചാലക്കുടി പോട്ട ബാങ്ക് കവർച്ചകേസിൽ ചാലക്കുടി ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മൂന്നാം ദിവസം  പിടിയിലായതോടെ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ കേസന്വേഷണത്തിന് നേതൃത്വം നൽകിയ കോതമംഗലം...

error: Content is protected !!