Connect with us

Hi, what are you looking for?

NEWS

പുന്നേക്കാട് കവല വികസനം; ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭ്യമായി:-ആന്റണി ജോൺ എം എൽ എ

 കോതമംഗലം : പുന്നേക്കാട് കവല വികസനത്തിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം പെരുമ്പൻകുത്ത് റോഡിലെ പുന്നേക്കാട് കവല വികസനത്തിനായി എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.ടി പ്രവൃത്തി പുന്നേക്കാട് കവലയിലെ ഇടത്‌ ഭാഗത്തുള്ള പാറ പൊട്ടിച്ച് ഇന്റർ ലോക്കിങ് ടൈല്‍ വിരിച്ച്‌ പാർക്കിങ് സ്ഥലം രൂപീകരിച്ച്‌ പ്രദേശത്തെ വളവ്‌ നിവര്‍ത്തി പാലമറ്റം, തട്ടേക്കാട്‌ എന്നീ ഭാഗങ്ങളിലേക്കു ഗതാഗതം സുഗമമാകുന്നതിനും നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള കവലയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുമായിരുന്നു തുക അനുവദിച്ചിരുന്നത്.

നിലവില്‍ പാറ പൊട്ടിച്ച്‌ ഇന്റർലോക്ക് ടൈൽ വിരിക്കുന്നതിന്‌ വേണ്ടിയുള്ള GSB വരെയുള്ള പ്രവൃത്തികള്‍ കരാറുകാരന്‍ പൂർത്തീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ പ്രവൃത്തി ഏറ്റെടുത്തിരുന്ന കരാറുകാരന്‍ ആരോഗ്യ പ്രശ്നങ്ങൾ മൂലം പ്രവൃത്തിയില്‍ കാലതാമസം വരുത്തിയതിനാൽ പ്രവൃത്തി മുന്നോട്ട്‌ കൊണ്ടുപോകാന്‍ സാധിച്ചില്ല.ആയതിനാൽ ശേഷിക്കുന്ന പ്രവൃത്തികൾ എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് തന്നെ പൂർത്തീകരിക്കുന്നതിനായി പ്രത്യേക അനുമതി നൽകണമെന്ന് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചു കൊണ്ടാണ് ഇന്റർലോക്കിങ് ടൈൽ, ഐറിഷ് ഡ്രൈനേജ് എന്നിവയുടെ നിർമ്മാണം,ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നത് അടക്കമുള്ള പ്രവൃത്തികൾ നടത്താൻ പ്രത്യേക അനുമതി നൽകി ധനകാര്യ വകുപ്പ് ഉത്തരവായിട്ടുള്ളത്.തുടർനടപടികൾ വേഗത്തിലാക്കുമെന്ന് എം എൽ എ അറിയിച്ചു

You May Also Like

NEWS

കോതമംഗലം:  KSSPA കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം സബ് ട്രഷറി ക്കു മുന്നിൽ3% DR ൻ്റെ 40 മാസത്തെ കുടിശ്ശിക തരാത്തതിൽ പ്രതിഷേധിച്ച് ധർണ്ണ നടത്തി. സംസ്ഥാന കമ്മറ്റി അംഗം...

NEWS

കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പന്ത്രണ്ടാമത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. മാതൃകാ കുടുംബം എന്താണ് എന്നും കുട്ടികളുടെ വളർച്ചയിൽ കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം...

NEWS

കോതമംഗലം: മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഭൗതിക ശരീരം ഇന്ന് പുലർച്ചെ മൂന്നരയോടെ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ എത്തിച്ചു....

NEWS

കോതമംഗലം: ഐഎന്‍ടിയുസി കോതമംഗലം റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. റീജിയണല്‍ വൈസ് പ്രസിഡന്റ് കെ.സി. മാത്യൂസ് അധ്യക്ഷനായി. കോണ്‍ഗ്രസ്...

error: Content is protected !!