കോതമംഗലം : കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള വർക്ക് സൈറ്റുകളിൽ നിന്നും പണവും പേഴ്‌സും മൊബൈലും മോഷ്ടിക്കുന്ന കോട്ടപ്പടി ചേറങ്ങനാൽ പരുത്തുവേലിൽ രാജൻ എന്നയാളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്‌തു. കുത്തുകുഴി ഗോമേന്തപ്പടിയിലുള്ള വർക്ക് സൈറ്റിൽ നിന്നും പണം അടങ്ങിയ പേഴ്‌സ് മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ കുറിച്ച് കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ടി.എ യൂനസ്സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പുതുപ്പാടി ഭാഗത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.എ ദിലീഷ് , എ എസ്.എമാരായ ഷാജി കുര്യാക്കോസ്, നിജു ഭാസ്‌കർ, വിനാസ് പി.കെ , സാബു, എസ് സി.പി.ഓ വര്ഗീസ് ഉതുപ്പ് , സി.പി.ഓ ആസാദ് എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You must be logged in to post a comment Login